Spread the love

തേർഡ് ഐ ബ്യൂറോ

video
play-sharp-fill

കോട്ടയം: നഗരമധ്യത്തിൽ അർദ്ധരാത്രിയിൽ സി.ഐയെയും നാട്ടുകാരെയും മർദിക്കുകയും, പൊലീസ് സ്റ്റേഷനിൽ വച്ച് പൊലീസ് ഡ്രൈവറെ കടിച്ചു പരിക്കേൽപ്പിക്കുകയും ചെയ്ത കേസിൽ പ്രതികൾക്കു പുല്ലുപോലെ ജാമ്യം. പ്രോസിക്യൂഷന്റെ വാദം കേൾക്കാതെ തന്നെ കോടതി പ്രതികൾക്ക് സ്വന്തം താല്പര്യപ്രകാരം ജാമ്യം നൽകുകയായിരുന്നു. കോടതി ജീവനക്കാരനായ പ്രതിയ്ക്കു വേണ്ടി നിർണ്ണായകമായ ഇടപെടൽ കോടതി നടത്തിയതായാണ് ലഭിക്കുന്ന സൂചന. വിഷയത്തിൽ മർദനമേറ്റവർ ഹൈക്കോടതി രജിസ്ട്രാറെയും, ഹൈക്കോടതിയെയും സമീപിക്കുന്നതിനായി ഒരുങ്ങുകയാണ്.

വോട്ടെടുപ്പു ദിവസം രാത്രിയിലാണ് കോട്ടയം നഗരത്തിൽ ചാലുകുന്നിൽ മദ്യപ സംഘം യുവാക്കളെയും, കോട്ടയം വെസ്റ്റ് സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ എം.ജെ അരുണിനെയും ഇദ്ദേഹത്തിന്റെ ഡ്രൈവർ ജോണിനെയും ആക്രമിച്ചത്. യൂണിയൻ ബാങ്ക് ജീവനക്കാരനായ അയ്മനം പാണ്ഡവം വൈശാഖം വീട്ടിൽ ആനന്ദ് കൃഷ്ണ, ഇയാളുടെ സഹോദരനും കോട്ടയം മൊബൈൽ കോടതി ജീവനക്കാരനുമായ അരുൺ കൃഷ്ണ, മുണ്ടക്കയം പഴയ മണിയ്ക്കൽ ഹേമന്ദ് ചന്ദ്ര എന്നിവരെയാണ് കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം. പോളിംങ് ഓഫിസറും എം.ജി സർവകലാശാല ജീവനക്കാരിയുമായ ഉദ്യോഗസ്ഥയുടെ വണ്ടിയാണ് ചാലുകുന്നിനു സമീപത്തെ കുഴിയിൽ വീണത്. വണ്ടി കുഴിയിൽ വീണതിനു പിന്നാലെ ഇവിടെ രക്ഷിക്കാൻ എത്തിയ മദ്യപ സംഘമാണ് ആക്രമണം നടത്തിയത്. ഇവിടെ എത്തിയ സി.ഐയെയും ഡ്രൈവറെയും സംഘം ആക്രമിക്കുകയായിരുന്നു.

എന്നാൽ, പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും കൃത്യനിർവഹണം തടസപ്പെടുത്തുകയും ചെയ്ത കേസിൽ പ്രതികൾക്കെതിരെ പൊലീസ് ജാമ്യമില്ലാത്ത വകുപ്പുകളാണ് ചുമത്തിയത്. എന്നാൽ, ഈ പ്രതികളെയെല്ലാം  പ്രോസിക്യൂഷൻ വാദം പോലും കേൾക്കാതെ കോടതി ജാമ്യം നൽകി വിട്ടയക്കുകയായിരുന്നു. കോടതി ജീവനക്കാരനായതുകൊണ്ടു തന്നെയാണ് ഇയാൾക്കെതിരെ ജാമ്യമില്ലാത്ത വകുപ്പുകൾ ചുമത്തിയിട്ടു പോലും കോടതി ജാമ്യം അനുവദിച്ചത്. ഇത് മജിസ്ട്രേറ്റിൻ്റെ ഭാഗത്തു നിന്നുണ്ടായ ഗുരുതരമായ കൃത്യവിലോപമാണ്.

ഇത്തരത്തിൽ, ഗുരുതരമായ കുറ്റം ചെയ്തിരുന്ന പ്രതിയ്ക്കു ജാമ്യം ലഭിച്ചത് പ്രോസിക്യൂഷനെ പോലും ഞെട്ടിച്ചിരുന്നു. പ്രോസിക്യൂഷനു പറയാനുള്ള വാദങ്ങൾ പോലും കേൾക്കാതെയാണ് കോടതി പ്രതികൾക്കു ജാമ്യം അനുവദിച്ചത്. ഇതിനു പിന്നാലെയാണ് സംഭവ സ്ഥലത്തു വച്ചു മർദനമേറ്റ കോട്ടയം സ്വദേശി   മജിസ്ട്രേറ്റിനെതിരെ നടപടി ആവശ്യപ്പെട്ട് ഹൈക്കോടതി രജിസ്ട്രാറെ  സമീപിച്ചത്.