Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ന്യൂഡൽഹി: നായയെ ഉപേക്ഷിക്കാനായി കാറിന് പിറകിൽ കെട്ടി അര കിലോമീറ്ററോളം വലിച്ചിഴച്ച സംഭവത്തിൽ ഇടപെട്ട് മനേക ഗാന്ധി. പ്രതിയ്‌ക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ഡി ജി പിയെയും ആലുവ റൂറൽ എസ് പിയേയും ഫോണിൽ വിളിച്ച് ആവശ്യപ്പെട്ട് മേനകാ ഗാന്ധി.

ഹൈക്കോടതിയിലെ അഭിഭാഷകനായ ബി എസ് മൻസൂറാണ് സംഭവം മേനകാ ഗാന്ധിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. പ്രതിയെപ്പറ്റിയുളള കൂടുതൽ വിവരങ്ങളും മേനക ചോദിച്ചറിയുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൃഗങ്ങൾക്ക് എതിരായ അതിക്രമങ്ങൾക്കെതിരെ ബോധവത്ക്കരണം നടത്തണമെന്നും അതിന് ആവശ്യമായ സഹായം നൽകാമെന്നും മനേക അധികൃതരെ അറിയിച്ചിട്ടുണ്ട്. നായയെ കാറിൽ കെട്ടി വലിച്ചിഴച്ചത് കാറിന് പിന്നാലെ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന നെടുമ്പാശരി സ്വദേശിയായ അഖിലാണ് കഴിഞ്ഞ ദിവസം തന്റെ മൊബൈൽ ക്യാമറയിൽ പകർത്തി സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്.

റോഡിലൂടെ വലിച്ചിഴച്ചതിലൂടെ നായയുടെ ശരീരം മുഴുവൻ മുറിഞ്ഞിരുന്നു. ഒപ്പം കാലിലെ എല്ലുകൾ കാണാവുന്ന തരത്തിൽ തൊലി അടർന്നും പോയിരുന്നു.

സംഭവത്തിൽ കാർ ഡ്രൈവർ കുത്തുകര ചാലാക്ക സ്വദേശി യൂസഫിനെ (62) പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിടുകയായിരുന്നു. നായ തന്റേതാണെന്നും വീട്ടിൽ ശല്യമായതിനെ തുടർന്ന് കാറിൽ കെട്ടി വലിച്ച് കളയാൻ കൊണ്ടുപോയതാണെന്നും ഇയാൾ പൊലീസിനോടും സമ്മതിച്ചു.