play-sharp-fill
ഗുജറാത്തിൽ ‘താമരപ്പാടം’; റെക്കോഡ് ജയത്തിലേക്ക് ബിജെപി;  ഹിമാചലില്‍ കോണ്‍ഗ്രസിന് ആശ്വാസകാറ്റ്;  ലീഡ് നിലയില്‍ മുന്നില്‍;  അക്കൗണ്ട് തുറക്കാനാകാതെ എഎപി

ഗുജറാത്തിൽ ‘താമരപ്പാടം’; റെക്കോഡ് ജയത്തിലേക്ക് ബിജെപി; ഹിമാചലില്‍ കോണ്‍ഗ്രസിന് ആശ്വാസകാറ്റ്; ലീഡ് നിലയില്‍ മുന്നില്‍; അക്കൗണ്ട് തുറക്കാനാകാതെ എഎപി

സ്വന്തം ലേഖിക

ഷിംല: ഹിമാചല്‍ പ്രദേശ്, ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണല്‍ പുരോഗമിച്ച്‌ മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ ഹിമാചലില്‍ ഇഞ്ചോടിഞ്ച് പോരാട്ടവുമായി ബി ജെ പിയും കോണ്‍ഗ്രസും.

34 സീറ്റിന്റെ ലീഡുമായി കോണ്‍ഗ്രസ് മുന്നേറുമ്പോള്‍ 31 സീറ്റുമായി ബി ജെ പി തൊട്ടുപിന്നാലെയുണ്ട്. അതേസമയം, ആം ആ‌ദ്‌മി പാര്‍ട്ടിയ്ക്ക് ഇതുവരെ ഒരു സീറ്റും നേടാനായിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹിമാചലിലെ 68 അംഗ വിധാന്‍ സഭയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി 35 സീറ്റുകളാണ് നേടേണ്ടത്.

അതേസമയം, കോണ്‍ഗ്രസിനെ കടത്തിവെട്ടി ഹിമാചലില്‍ ബി ജെ പി അധികാരത്തിലെത്തുമെന്നാണ് എക്‌സിറ്റ് പോളുകളുടെ പ്രവചനങ്ങള്‍. ബിജെ പി ക്ക് 24-41 സീറ്റുകളും കോണ്‍ഗ്രസിന് 20-40 സീറ്റുകളും ലഭിക്കുമെന്ന് എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചിരുന്നു. കൂടുതല്‍ പ്രവചനങ്ങളും ഹിമാചല്‍ പ്രദേശില്‍ ബി ജെ പിയ്ക്കാണ് മുന്‍തൂക്കം നല്‍കിയത്.

68 അംഗ സഭയില്‍ 34 എന്ന ഹാഫ്-വേ മാര്‍ക്കിനേക്കാള്‍ ആറ് സീറ്റുകള്‍ മാത്രമായിരിക്കും ബി ജെ പിയ്ക്ക് കൂടുതലായി നേടാനാകുന്നതെന്നും പരമാവധി 40 സീറ്റുകള്‍ ആയിരിക്കും നേടുന്നതെന്നുമാണ് പ്രവചനങ്ങള്‍. കോണ്‍ഗ്രസ് 30-40 സീറ്റുകളും ബി ജെ പി 24-34 സീറ്റുകളും നേടുമെന്ന് ഇന്ത്യ ടുഡേ-ആക്‌സിസ് മൈ ഇന്ത്യാ സര്‍വേയും പ്രവചിച്ചിരുന്നു.