ഗുജറാത്തിൽ വീണ്ടും മുഖ്യമന്ത്രിയാകാൻ ഭൂപേന്ദ്ര ഭായ് പട്ടേൽ; സത്യപ്രതിജ്ഞ ഉടൻ; പ്രധാനമന്ത്രി പങ്കെടുക്കും; ഹിമാചലില്‍ കേവലഭൂരിപക്ഷം കടന്ന് കോണ്‍ഗ്രസ്; ബിജെപിയുടെ ശക്തികേന്ദ്രങ്ങളില്‍ ലീഡ്; സ്വതന്ത്രരെ ഒപ്പം നിര്‍ത്തി സര്‍ക്കാരുണ്ടാക്കാന്‍ ബിജെപി നീക്കം
സ്വന്തം ലേഖിക
ഹിമാചൽ: ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോൾ ഗുജറാത്തില്‍ എക്‌സിറ്റ് പോളുകളുടെ പ്രവചനങ്ങള്‍ മറികടന്ന് ബിജെപിയുടെ കുതിപ്പ്. ഇന്ന് വൈകീട്ട് നേതൃയോഗം ചേരും.
ഗുജറാത്തിൽ വീണ്ടും മുഖ്യമന്ത്രിയാകാൻ ഒരുങ്ങി
ഭൂപേന്ദ്ര ഭായ് പട്ടേൽ. സത്യപ്രതിജ്ഞ ശനിയോ ഞായറോ നടക്കും. ചടങ്ങിൽ പ്രധാനമന്ത്രി പങ്കെടുക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന ഹിമാചല്‍ പ്രദേശില്‍ സ്വതന്ത്രരെ ഒപ്പം നിര്‍ത്തി സര്‍ക്കാരുണ്ടാക്കാന്‍ ബിജെപി നീക്കം.
ദേവേന്ദ്ര ഫഡ്നാവിസ് സ്വതന്ത്രരുമായി കൂടിക്കാഴ്ച നടത്തി. വോട്ടെണ്ണല്‍ നാല് മണിക്കൂറിലേക്ക് അടുക്കുമ്ബോള്‍ ഹിമാചല്‍ പ്രദേശില്‍ ബിജെപി 27 സീറ്റിലും കോണ്‍ഗ്രസ് 38 സീറ്റിലാണ് ലീഡ് ചെയ്യുന്നത്.
ഹിമാചല്‍ പ്രദേശില്‍ 1 ഇഞ്ചാടിഞ്ച് മത്സരമാണെങ്കിലും ചരിത്രം തിരുത്തി ബിജെപി അധികാര തുടര്‍ച്ച നേടിയേക്കാമെന്നുമായിരുന്നു ഭൂരിഭാഗം എക്സിറ്റ് പോളുകളുടെയും പ്രവചനം. ഹിമാചലില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തുമെന്ന് ഇന്ത്യ ടുഡേ പ്രവചിച്ചിരുന്നു. 42 സീറ്റുകള്‍ വരെ ബിജെപി നേടിയേക്കാമെന്ന് മറ്റുള്ളവര്‍ പ്രവചിക്കുമ്ബോള്‍ ഇന്ത്യ ടുഡേ ആക്സിസ് മൈ ഇന്ത്യ കോണ്‍ഗ്രസ് 40 സീറ്റുവരെ നേടി ഹിമാചലില്‍ അധികാരത്തില്‍ തിരിച്ചെത്തുമെന്നാണ് പ്രവചിച്ചത്. ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും വോട്ട് വിഹിതത്തില്‍ 2 ശതമാനം മാത്രമായിരിക്കും വ്യത്യാസമെന്നും ആംആദ്മി പാര്‍ട്ടിക്ക് കാര്യമായ ചലനമുണ്ടാക്കാനാകില്ലെന്നും എക്സിറ്റ് പോളുകള്‍ പ്രവചിച്ചിരുന്നു. 8 സീറ്റുകള്‍ വരെ മറ്റ് പാര്‍ട്ടികളോ സ്വതന്ത്രരോ നേടിയേക്കാമെന്നും പ്രവചനമുണ്ടായിരുന്നു