ഓൺലൈൻ പെൺവാണിഭം ; ചുംബനസമര നേതാക്കളായ രശ്മി ആർ. നായർക്കും രാഹുൽ പശുപാലനുമെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു

ഓൺലൈൻ പെൺവാണിഭം ; ചുംബനസമര നേതാക്കളായ രശ്മി ആർ. നായർക്കും രാഹുൽ പശുപാലനുമെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു

Spread the love

 

സ്വന്തം ലേഖകൻ

തിരുവനന്തപുരം : ഓൺലൈൻ വഴി പെൺവാണിഭം നടത്തിയ കേസിൽ ചുംബന സമരനേതാക്കളായ രശ്മി ആർ നായർക്കും രാഹുൽ പശുപാലനുമെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. ഓൺലൈൻ പെൺവാണിഭത്തെ കുറിച്ച് നാല് വർഷം മുമ്പ് ഓപ്പറേഷൻ ബിഗ് ഡാഡി എന്ന അന്വേഷണത്തിനൊടുവിലെടുത്ത കേസിലാണ് ഇപ്പോൾ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. രശ്മി, രാഹുൽ എന്നിവരുൾപ്പടെ കേസിൽ 13 പേർക്കെതിരെയാണ് ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം.

പ്രായപൂർത്തിയാകാത്ത ബംഗളൂരു സ്വദേശിനികളെ പ്രതികൾ ലൈംഗികവ്യാപാരത്തിനായി കേരളത്തിലെത്തിച്ചെന്നാണ് ക്രൈംബ്രാഞ്ച് കുറ്റപത്രത്തിൽ പറയുന്നത്. ഇതോടൊപ്പം ഓൺലൈൻ വഴി പ്രതികൾ സെക്‌സ് റാക്കറ്റ് നടത്തിയിരുന്നെന്നും കുറ്റപത്രത്തിലുണ്ട്. തിരുവനന്തപുരം പോക്‌സോ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2015ലാണ് ഓപ്പറേഷൻ ബിഗ് ഡാഡിയിൽ രശ്മി ആർ നായരും രാഹുൽ പശുപാലനും അറസ്റ്റിലായത്. നെടുമ്പാശ്ശേരിയിൽ വച്ചായിരുന്നു ഇരുവരെയും അറസ്റ്റ് ചെയ്തത്. ഐ.ജി എസ്.ശ്രീജിത്ത് ഐ.പി.എസ് ആയിരുന്നു ഓപ്പറേഷൻ ബിഗ് ഡാഡിക്ക് നേതൃത്വം നൽകിയത്‌