Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തിരുവനന്തപുരം: പൊലീസുദ്യോഗസ്ഥര്‍ വസ്തുവും വീടും സ്വന്തമാക്കുന്നതിന് മുമ്ബ് സര്‍ക്കാരിന്റെ അനുമതി വാങ്ങണമെന്ന വ്യവസ്ഥ നിര്‍ബന്ധമാക്കി ഡി ജി പി ഷേഖ് ദര്‍വേഷ് സാഹേബ് ഉത്തരവിറക്കി.കേരളാ ഗവ.സെര്‍വന്റ്‌സ് കോണ്‍ഡക്‌ട് റൂളിന്റെ 24, 25 വകുപ്പുകളനുസരിച്ച്‌ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സ്ഥാവര ജംഗമ വസ്തുക്കള്‍ വാങ്ങുന്നതിന് മുമ്ബ് അനുമതി തേടണം.

എന്നാല്‍, ഇത് സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ ഭൂരിഭാഗവും പാലിക്കുന്നില്ല. അനുമതിയില്ലാതെ ഭൂമി വാങ്ങിയ ശേഷം അത് സാധൂകരിച്ച്‌ നല്‍കാൻ പൊലീസ് ആസ്ഥാനത്തേക്ക് കത്തയയ്ക്കുന്നത് ശ്രദ്ധില്‍പ്പെട്ടതോടെ, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാൻ യൂണിറ്റ് മേധാവിമാര്‍ക്ക് ‌ഡി ജി പി നിര്‍ദേശം നല്‍കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ഥാവര ജംഗമ വസ്തുക്കള്‍ സ്വന്തമാക്കുന്നതിന് മുമ്ബ് പൊലീസുകാര്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം പൊലീസ് ആസ്ഥാനത്ത് അപേക്ഷ നല്‍കണം.ഇതിന് ശേഷമായിരിക്കും അനുമതി ലഭിക്കുക.