
പാലക്കാട്: ‘മിഷൻ 110’ മണ്ഡലങ്ങളെ പഠിച്ച് തയ്യാറാക്കിയ കണക്കെന്ന് മന്ത്രി പി രാജീവ്.
അതിവേഗതയിലുള്ള ഇടത് സർക്കാരിന്റെ വികസന പ്രവർത്തനങ്ങള്‍ തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യും.
എന്തെങ്കിലും കുറവ് ഉണ്ടായിട്ടുണ്ടോ എന്ന് ജനങ്ങളില്‍ നിന്ന് ചോദിച്ചറിയുമെന്നും പി രാജീവ് പറഞ്ഞു.
100 ലധികം സീറ്റ് എന്നത് 2016ലും 2021ലും യുഡിഎഫ് ഉന്നയിച്ച കണക്കാണ്. 2001ന് ശേഷം തുടർച്ചയായി കേരളത്തില്‍ കോണ്‍ഗ്രസ് ദുർബലമാവുകയാണ്. 2016ലും 2021ലും കോണ്‍ഗ്രസിനോടാണ് ജനങ്ങള്‍ കടക്ക് പുറത്ത് എന്ന് പറഞ്ഞത്. അതേ പാറ്റേണ്‍ ഇത്തവണയും ആവർത്തിക്കുമെന്നും രാജീവ് കൂട്ടിച്ചേർത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജനങ്ങള്‍ക്കിടയില്‍ സർക്കാരിൻ്റെ നല്ല കാര്യങ്ങളെത്തിയില്ലെന്ന പോരായ്മ പരിഹരിക്കും. മാധ്യമങ്ങള്‍ പോലും നല്ല കാര്യങ്ങള്‍ കൊടുക്കാൻ വിമുഖത കാണിച്ചു. എന്തെങ്കിലും കുറവ് ഉണ്ടായിട്ടുണ്ടോ എന്ന് ജനങ്ങളില്‍ നിന്ന് ചോദിച്ചറിയും. മന്ത്രിമാരും എംഎല്‍എമാരും നേരിട്ടിറങ്ങും. കുറവുകള്‍ ഉണ്ടെങ്കില്‍, പരിഹരിക്കാനുള്ള ശ്രമങ്ങള്‍ ഉടൻ നടത്തുമെന്നും പി രാജീവ് പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ സിപിഎം വിജയിക്കാൻ സാധ്യതയുളിടത്തെല്ലാം കോണ്‍ഗ്രസും ബിജെപിയും പരസ്പരം സഹായിച്ചു. ഇടത് സർക്കാർ തുടരും. എല്‍ഡിഎഫ് 3.0 മതനിരപേക്ഷയില്‍ വിശ്വസിക്കുന്നവരുടെ ആവശ്യം ഇടതുപക്ഷമുണ്ടാകണമെന്ന് മതന്യൂനപക്ഷങ്ങള്‍പോലും ആഗ്രഹിക്കുന്നു. സതീശൻ്റെ സിനഡ് സന്ദർശം മിന്നല്‍ പരിശോധന പോലെയാണ്. സിനഡില്‍ ആർക്കും പോകാം സിനഡിൻ്റെ തലേ ദിവസം ഞാനും പോയിരുന്നു. സിനഡില്‍ സതീശൻ പോയത് കൊണ്ട് എല്ലാ വോട്ടും യുഡിഎഫിന് പോകുമെന്നാണോ കരുതുന്നതെന്നും പി രാജീവ് ചോദിച്ചു.







