Spread the love

തിരുവനന്തപുരം: മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായ ഒ. ജെ. ജനീഷിന് അനുവദിച്ച ഔദ്യോഗിക വാഹനത്തിന്റെ നമ്പറില്‍ അപ്രതീക്ഷിത കൗതുകം. കെ.എല്‍. 01 സി.ബി. 8308 എന്നതാണ് ജനീഷിന് ലഭിച്ച പത്താം നമ്പര്‍ സ്റ്റേറ്റ് കാറിന്റെ രജിസ്ട്രേഷന്‍ നമ്പര്‍. കൊടുങ്ങല്ലൂര്‍ നിയമസഭാ മണ്ഡലത്തില്‍ അദ്ദേഹം നേടിയ വിജയ ഭൂരിപക്ഷവും 8308 വോട്ടുകളായിരുന്നു എന്നതാണ് ശ്രദ്ധേയമാകുന്നത്.

video
play-sharp-fill

2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വി.ആര്‍. സുനില്‍കുമാര്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച മണ്ഡലമാണ് കൊടുങ്ങല്ലൂര്‍. എന്നാല്‍ ഇത്തവണ കടുത്ത പോരാട്ടത്തിനൊടുവില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായ ജനീഷ് മണ്ഡലം തിരിച്ചുപിടിച്ചു. ആ വിജയഭൂരിപക്ഷത്തിന്റെ അതേ സംഖ്യ തന്നെയാണ് ഇപ്പോള്‍ മന്ത്രിയുടെ ഔദ്യോഗിക വാഹന നമ്പറായെത്തിയത് എന്നത് രാഷ്ട്രീയ വൃത്തങ്ങളിലും സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയാകുകയാണ്.

മുപ്പത്തിയെട്ടുകാരനായ ജനീഷ് വി. ഡി. സതീശൻ മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമാണ്. തൊഴിലുറപ്പ് തൊഴിലാളിയുടെ മകനായി വളര്‍ന്ന അദ്ദേഹം സെക്യൂരിറ്റി ജീവനക്കാരനായും ഇന്‍റര്‍നെറ്റ് കഫേ ജീവനക്കാരനായും ജോലി ചെയ്താണ് പഠനം പൂര്‍ത്തിയാക്കിയത്. പാലിയേക്കര ടോള്‍ പ്ലാസക്കെതിരായ സമരവും നവകേരള സദസിനെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട ജയില്‍വാസവും ഉള്‍പ്പെടെ ശ്രദ്ധേയമായ രാഷ്ട്രീയ ഇടപെടലുകളിലൂടെയാണ് ജനീഷ് ശ്രദ്ധ നേടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group