Spread the love

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങള്‍ക്കൊരുങ്ങി സർക്കാർ.

video
play-sharp-fill

കുട്ടികളുടെ സ്കൂള്‍ ബാഗിന്റെ ഭാരം കുറയ്ക്കാനും ക്ലാസ് മുറികളിലെ ‘ബാക്ക് ബെഞ്ചർ’ എന്ന വേർതിരിവ് ഇല്ലാതാക്കാനും ലക്ഷ്യമിട്ടുള്ള സുപ്രധാന നിർദ്ദേശങ്ങളുടെ കരട് റിപ്പോർട്ടിന് സംസ്ഥാന കരിക്കുലം സ്റ്റിയറിംഗ് കമ്മിറ്റി അംഗീകാരം നല്‍കി.

വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് ഫേസ്ബുക്കിലൂടെ ഈ വിവരങ്ങള്‍ പങ്കുവെച്ചത്. വിദ്യാർഥികളുടെ ശാരീരിക ആരോഗ്യം മുൻനിർത്തി സ്കൂള്‍ ബാഗുകളുടെ ഭാരം ശാസ്ത്രീയമായി കുറയ്ക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്ലാസ് മുറികളിലെ ഇരിപ്പിട ക്രമീകരണത്തില്‍ മാറ്റം വരുത്തി എല്ലാ കുട്ടികള്‍ക്കും ഒരുപോലെ ശ്രദ്ധ ലഭിക്കുന്ന ജനാധിപത്യപരമായ പഠനാന്തരീക്ഷം ഉറപ്പാക്കും. ഇതോടെ ‘ബാക്ക് ബെഞ്ചേഴ്സ്’ എന്ന വിളിപ്പേര് ചരിത്രമാകും.

വിദ്യാലയങ്ങളെ കൂടുതല്‍ ജനാധിപത്യപരവും കുട്ടികള്‍ക്ക് ആനന്ദകരവുമായ ഇടങ്ങളാക്കി മാറ്റുകയാണ് ലക്ഷ്യം.