Spread the love

കിളിമാനൂർ വാഹനാപകടത്തില്‍ പൊലീസ് തൊണ്ടി മുതലായി പിടിച്ചെടുത്ത ഥാർ ജീപ്പ്‌ പൊലീസ് പിടിച്ച്‌ ഇട്ടിരുന്ന സ്ഥലത്ത് വച്ച്‌ രാത്രിയില്‍ കത്തിച്ച കേസില്‍ രണ്ട് പേർ അറസ്റ്റില്‍. കുമ്മിള്‍ സ്വദേശിയായ വിപിൻ (32)സുഹൃത്ത് കടയ്ക്കല്‍ സ്വദേശി വിശാല്‍ (26) എന്നിവരെയാണ് കിളിമാനൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്.

video
play-sharp-fill

ഇന്ന് കടയ്ക്കല്‍, ചിങ്ങേലിയില്‍ വെച്ചാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. വാഹനപടത്തില്‍ മരിച്ച അംബികയുടെ ചേച്ചിയുടെ മകനാണ് അറസ്റ്റിലായ വിപിൻ. ഇയാള്‍ സ്വകാര്യ ബസ്സിലെ കണ്ടക്ടർ ആണ്.

ആദ്യഘട്ടത്തില്‍ വാഹനം കത്തിച്ചത് ആരാണെന്ന് പോലീസിനെ വിവരം ലഭിച്ചിരുന്നില്ല. എന്നാല്‍ ഏറെ നാളത്തെ അന്വേഷണത്തിന് ശേഷമാണ് പൊലീസ് ഇവരെ കസ്റ്റഡില്‍ എടുക്കുന്നത്. തെളിവ് നശിപ്പിക്കാൻ ശ്രമിച്ചു എന്നാണ് ഇവർക്കെതിരയുള്ള ആരോപണം എന്നാണ് വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group