Spread the love

പത്തനംതിട്ട: പുതിയ മന്ത്രിസഭയില്‍ പത്തനംതിട്ട ജില്ലയെ അവഗണിച്ചുവെന്ന വിമര്‍ശനവുമായി നിയുക്ത എം.എല്‍.എ പഴകുളം മധു. ജില്ലയ്ക്ക് അര്‍ഹമായ ഒരു മന്ത്രിസ്ഥാനം ലഭിക്കേണ്ടതായിരുന്നുവെന്ന് അദ്ദേഹം പ്രതികരിച്ചു.

video
play-sharp-fill

വ്യക്തിപരമായി തനിക്ക് മന്ത്രിയാകണമെന്ന യാതൊരു ആഗ്രഹവും ഉണ്ടായിരുന്നില്ലെന്നും, മന്ത്രിസ്ഥാനത്തിനായി പാര്‍ട്ടിയിലെ ഒരു മുതിര്‍ന്ന നേതാവിനോടും ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വി.ഡി സതീശന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ നടത്തിയ പ്രതികരണത്തിലാണ് പഴകുളം മധു ഇക്കാര്യം തുറന്നുപറഞ്ഞത്.

കെ.സി വേണുഗോപാലിനെതിരായ ആക്രമണത്തില്‍ പ്രതികരിച്ചതിനെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ അധിക്ഷേപം നേരിട്ടുവെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ഒരു ഉന്നത നേതിക്കെതിരായ വ്യക്തിപരമായ ആക്രമണം തെറ്റാണെന്ന് മാത്രമാണ് താന്‍ പറഞ്ഞതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സോഷ്യല്‍ മീഡിയയിലൂടെ നടന്ന ബോധപൂര്‍വമായ അധിക്ഷേപങ്ങള്‍ മാനസികമായി വലിയ പ്രയാസം സൃഷ്ടിച്ചുവെന്നും, ഇതിന് പിന്നില്‍ കോണ്‍ഗ്രസിലെ ചില പ്രമുഖര്‍ തന്നെയാണെന്നുമാണ് പഴകുളം മധുവിന്റെ ആരോപണം.