ഗോര്‍ബച്ചേവിന്റെ സംസ്‌കാര ചടങ്ങുകൾ ഇന്ന്
മോസ്‌കോ: സോവിയറ്റ് യൂണിയന്റെ അവസാന നേതാവായ മിഖായേല്‍ ഗോര്‍ബച്ചേവിന്റെ ശവസംസ്‌കാര ചടങ്ങുകള്‍ ഇന്ന് നടക്കും. റഷ്യൻ തലസ്ഥാനമായ മോസ്കോയിലെ ഹാൾ ഓഫ് കോളംസിൽ നടക്കുന്ന പൊതുചടങ്ങുകൾക്ക് ശേഷം ഗോർബച്ചേവിന്‍റെ ശവസംസ്കാരം നടക്കും. ഭാര്യ റൈസ ഗോര്‍ബച്ചേവയുടെ ശവകുടീരത്തിനടുത്ത് മോസ്കോയിലെ നോവോഡെവിച്ചി സെമിത്തേരിയിൽ ഗോർബച്ചേവിനെ സംസ്കരിക്കും.
അതേസമയം, റഷ്യൻ വിപ്ലവത്തിന്‍റെ നായകനും സോവിയറ്റ് യൂണിയന്റെ അവസാന പ്രസിഡന്‍റുമായ ഗോർബച്ചേവിന് രാജ്യത്തിന്‍റെ എല്ലാ ബഹുമതികളും അടങ്ങിയ ശവസംസ്കാര ചടങ്ങ് നൽകേണ്ടതില്ലെന്ന് റഷ്യൻ സർക്കാർ തീരുമാനിച്ചു. പ്രസിഡന്‍റ് വ്ളാഡിമിർ പുടിനാണ് തീരുമാനം കൈക്കൊണ്ടത്.
Third Eye News K
0