
ഇന്റർനെറ്റില്‍ വിവിധ സൈറ്റുകല്‍ ബ്രൗസ് ചെയ്യുമ്പോള്‍ മനുഷ്യനാണെന്ന് തെളിയിക്കേണ്ട ഒരു സാഹചര്യം എല്ലാ ഉപഭോക്താക്കളും നേരിട്ടിട്ടുണ്ടായിരിക്കും.
എന്നാല്‍ ഗൂഗിളിന്റെ ഈ ക്യാപ്ച്ച സംവിധാനം മാറ്റത്തിനൊരുങ്ങുകയാണ്. ഇനി മുതല്‍ ട്രാഫിക് ലൈറ്റും പാലവും കാറും ഒന്നും കണ്ടെത്തി മനുഷ്യനാണെന്ന് തെളിയിക്കേണ്ട അവസ്ഥയുണ്ടാകില്ല. പകരം എത്തുന്നത് ക്യൂആർ കോഡ് സംവിധാനമാണ്. വെബ്സൈറ്റുകള്‍ ഉപയോഗിക്കുന്നത് കൂടുതല്‍ എളുപ്പമാക്കുമെന്നാണ് പറയുന്നതെങ്കിലും സ്വകാര്യതയ്ക്ക് വെല്ലുവിളിയാകുന്ന പ്രശ്നം ഒരു വശത്ത് ഉയർന്നുവന്നിട്ടുണ്ട്.
പുതിയതായി എത്തുന്ന ഈ സംവിധാനം വഴി സ്ക്രീനില്‍ വരുന്ന ക്യൂആർ കോഡ് സ്കാൻ ചെയ്യേണ്ടിവരും. 2025 ഒക്ടോബറില്‍ വെബ്‌സൈറ്റുകളില്‍ ഈ സിസ്റ്റം പ്രത്യക്ഷപ്പെടാൻ തുടങ്ങിയതായി റിപ്പോർട്ടുണ്ട്. പരമ്പരാഗത ഇമേജ്-റെക്കഗ്നിഷൻ ടെസ്റ്റുകളെ ആശ്രയിക്കാതെ സംശയാസ്പദമായതോ അപകടസാധ്യതയുള്ളതോ ആയ വെബ് പ്രവർത്തനം കണ്ടെത്തുന്നതിനാണ് ക്ലൗഡ് ഫ്രോഡ് ഡിഫൻസ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം ഈ സംവിധാനം സ്വകാര്യതയെ സാരമായി ബാധിക്കുമെന്നാണ് റിപ്പോർട്ട്. ഏത് ബ്രൗസറില്‍ ഗൂഗിള്‍ അക്കൗണ്ട് ലോഗിൻ ചെയ്തില്ലെങ്കിലും, ഈ സംവിധാനം വഴി ഉപയോക്താവിന്റെ വെബ്സൈറ്റ് സന്ദർശന വിവരങ്ങള്‍ ഫോണുമായി നേരിട്ട് ബന്ധിപ്പിക്കപ്പെടും. അതിനാല്‍ ഉപയോക്താവ് സന്ദർശിക്കുന്ന വെബ്സൈറ്റുകളുടെ വിവരങ്ങള്‍ ഗൂഗിളിന് എളുപ്പത്തില്‍ ലഭിക്കാൻ പുതിയ സംവിധാനം വഴിയൊരുക്കും.







