play-sharp-fill
സംസ്ഥാനത്ത്   ഇന്നത്തെ (16/12/2022)സ്വർണവിലയിൽ ഇടിവ് ; 160 രൂപ കുറഞ്ഞു പവന് 39760 രൂപയിലെത്തി

സംസ്ഥാനത്ത് ഇന്നത്തെ (16/12/2022)സ്വർണവിലയിൽ ഇടിവ് ; 160 രൂപ കുറഞ്ഞു പവന് 39760 രൂപയിലെത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ് . ഒരു പവൻ സ്വർണത്തിന് 160 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. ഇന്നലെ 320  രൂപ കുറഞ്ഞിരുന്നു.  അന്താരാഷ്ട്ര വിപണിയിലെ വില വ്യതിയാനങ്ങളാണ് സംസ്ഥാനത്തെ സ്വർണ്ണവിലയിൽ പ്രതിഫലിക്കുന്നത്.  ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക്  39,760 രൂപയാണ്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 20 രൂപ കുറഞ്ഞു. ഇന്നലെ 40 രൂപയുടെ ഇടിവാണ് ഉണ്ടായത്. വിപണിയിൽ ഇന്നത്തെ വില 4970 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വില ഇന്ന് 10 രൂപ കുറഞ്ഞു. ഇന്നലെ 40 രൂപ  കുറഞ്ഞിരുന്നു . ഇന്നത്തെ വിപണി വില 4115 രൂപയാണ്. 


കോട്ടയത്തെ ഇന്നത്തെ സ്വർണവില അരുൺസ്‌ മരിയ ഗോൾഡ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗ്രാമിന് -4970
പവൻ -39760