Spread the love

അ​മ്പല​പ്പു​ഴ: ഗ​വ​ര്‍​ണ​ര്‍​ക്ക് അ​ക​മ്പടി പോ​യ വാ​ഹ​ന​ങ്ങ​ള്‍ ആം​ബു​ല​ന്‍​സു​മാ​യി കൂ​ട്ടി​യി​ടി​ച്ചു മൂ​ന്നു പേ​ര്‍​ക്ക് പ​രി​ക്ക്.

video
play-sharp-fill

ആം​ബു​ല​ന്‍​സ് ഡ്രൈ​വ​ര്‍ പ​ട്ട​ണ​ക്കാ​ട് തെ​ക്കേ അ​റ​യ്ക്ക​ല്‍ തോ​മ​സ് (30), ഡോ​ക്ട​ര്‍ ചേ​ര്‍​ത്ത​ല വാ​ര​നാ​ട് വി​ദ്യാ​ഗൃ​ഹ​ത്തി​ല്‍ ദി​വ്യ (28), ന​ഴ്സിം​ഗ് അ​സി​സ്റ്റ​ന്‍റ് ചേ​ര്‍​ത്ത​ല ആ​ല്‍​ബി​ന്‍ നി​വാ​സി​ല്‍ അ​ഞ്ജു ജോ​സ​ഫ് (36), ന​ഴ്സിം​ഗ് അ​സി​സ്റ്റ​ന്‍റ് ചേ​ര്‍​ത്ത​ല പ​ള്ളി​പ്പു​റം തു​വ​നാ​ട്ട് വെ​ളി​യി​ല്‍ ബു​ഷ്റ (54) എ​ന്നി​വ​ര്‍​ക്കാ​ണു പ​രി​ക്കേ​റ്റ​ത്.

ദേ​ശീ​യ​പാ​ത​യി​ല്‍ തോ​ട്ട​പ്പ​ള്ളി സ്പി​ല്‍​വേ​യി​ല്‍ ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഗോ​വ ഗ​വ​ര്‍​ണ​ര്‍ പി.​എ​സ്. ശ്രീ​ധ​ര​ന്‍​പി​ള്ള​യ്ക്ക് അ​ക​മ്ബ​ടി​പോ​യ ജീ​പ്പി​നു പി​ന്നി​ല്‍ കാ​റും ആം​ബു​ല​ന്‍​സും ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ​രി​ക്കേ​റ്റ​വ​രെ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. അ​പ​ക​ട​ത്തെ​ത്തു​ട​ര്‍​ന്ന് ഏ​റെ​നേ​രം ദേ​ശീ​യ​പാ​ത​യി​ല്‍ ഗ​താ​ഗ​തം സ്തം​ഭി​ച്ചു. ഗ​വ​ര്‍​ണ​ര്‍ പി​ന്നീ​ട് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു യാ​ത്ര​യാ​യി.