play-sharp-fill
പെൺകുട്ടികളുടെ വിദ്യാഭ്യാസം; താലിബാൻ അക്കാദമിക് കരിക്കുലം ഡയറക്ടറേറ്റ് രൂപീകരിച്ചു

പെൺകുട്ടികളുടെ വിദ്യാഭ്യാസം; താലിബാൻ അക്കാദമിക് കരിക്കുലം ഡയറക്ടറേറ്റ് രൂപീകരിച്ചു

പെൺകുട്ടികളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ‘അക്കാദമിക് കരിക്കുലം ഡയറക്ടറേറ്റ്’ രൂപീകരിച്ച് താലിബാൻ. യുണൈറ്റഡ് നേഷൻസ് എജ്യുക്കേഷണൽ, സയന്റിഫിക് ആൻഡ് കൾച്ചറൽ ഓർഗനൈസേഷന്റെ നിർദ്ദേശപ്രകാരം സർവകലാശാലകൾ പാഠ്യപദ്ധതി പരിഷ്കരിക്കുമെന്നാണ് റിപ്പോർട്ട്.

പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെച്ചൊല്ലി അന്താരാഷ്ട്ര സമൂഹത്തിൽ നിന്നുള്ള തിരിച്ചടിയുടെ പശ്ചാത്തലത്തിലാണ് ഈ നീക്കം. ഇസ്ലാമിക നിയമത്തിന്‍റെ വെളിച്ചത്തിൽ എല്ലാ സർവകലാശാലകളുടെയും പാഠ്യപദ്ധതി വികസിപ്പിക്കാനും അവലോകനം ചെയ്യാനും ഡയറക്ടറേറ്റ് ലക്ഷ്യമിടുന്നു.

ആറ് ഡയറക്ടർമാരും അമ്പത്തിരണ്ട് ജീവനക്കാരും ഓഫീസിലുണ്ട്. താലിബാൻ ഭരണകൂടം അധികാരത്തിൽ ഒരു വർഷം പൂർത്തിയാക്കുന്ന സാഹചര്യത്തിൽ പെൺകുട്ടികൾക്കായി സെക്കൻഡറി സ്കൂളുകൾ തുറക്കാൻ സമ്മർദ്ദം ചെലുത്തണമെന്ന് മനുഷ്യാവകാശ, വിദ്യാഭ്യാസ പ്രവർത്തകർ തുറന്ന കത്തിൽ ലോക നേതാക്കളോട് അഭ്യർത്ഥിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group