
ന്യൂഡില്‍ഹി: രാജ്യസഭയിലെ സിറ്റിംഗ് എം പി ജോർജ് കുര്യന് വീണ്ടും മത്സരിക്കാൻ അവസരം നല്‍കാതെ ബിജെപി. രാജ്യസഭാ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപി പുറത്തിറക്കിയ പട്ടികയില്‍ ജോർജ് കുര്യൻ്റെ പേരില്ല.
നിലവില്‍ മധ്യപ്രദേശില്‍ നിന്നുള്ള രാജ്യസഭാ എം പിയാണ് ജോർജ് കുര്യൻ. നിലവില്‍ ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീര, ന്യൂനപക്ഷകാര്യ വകുപ്പുകളുടെ ചുമതലയുള്ള സഹമന്ത്രിയാണ് ജോർജ് കുര്യൻ.






