
ഭിന്നശേഷിക്കാർക്കായി ജില്ലാ ജനറൽ ആശുപത്രിയിൽ കമ്പ്യൂട്ടർ വാങ്ങി നൽകി
സ്വന്തം ലേഖകൻ
കോട്ടയം : ജനറൽ ആശുപത്രിയിൽ ക്ലിനിക്കൽ സൈക്കോളജി സേവനങ്ങൾ സുഗമമാമാക്കുന്നതിലേക്കായി ഇന്നർ വീൽ ക്ലബ് ഓഫ് കോട്ടയം കമ്പ്യൂട്ടർ നൽകി. ജെ.ജെ ആക്ട്, പോക്സോ ആക്ട് മുതലായ കുട്ടികളുമായി ബന്ധപ്പെട്ട് ക്ലിനിക്കൽ സൈക്കോളജി മേഖലയിൽ നിന്നും സേവനം ലഭ്യമാക്കേണ്ട എല്ലാവർക്കും ഇതിന്റെ പ്രയോജനം ലഭിക്കുന്നതായിരിക്കും.
ഇതിന് പുറമെ പോലീസ് സ്റ്റേഷനുകളിൽ നിന്നും കോടതികളിൽ നിന്നും, അഗതി മന്ദിരങ്ങളിൽ നിന്നും, ഈ സേവനം തേടി എത്തുന്നവർക്കും ട്രാൻസ്ജെൻഡർ മേഖലയുടെ പ്രവർത്തനങ്ങൾക്കും ഇതിന്റെ പ്രയോജനം ലഭ്യമാകും. ഒപ്പം ഓട്ടിസം, ബുദ്ധി വൈകല്യം, പഠനവൈകല്യം, തുടങ്ങി വിവിധ അവസ്ഥകളിലൂടെ കടന്ന് പോകുന്ന എല്ലാവർക്കും ഇത് പ്രയോജനപ്രദമാകും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത് ബന്ധപ്പെട്ട് കേരള ഗവണ്മെന്റ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് അസോസിയേഷൻ ഇന്നർ വീൽ ക്ലബിന് കത്ത് കൈമാറിയിരുന്നു. ഇതേതുടർന്ന് ചിൽഡ്രൻസ് ഡേയോട് അനുബന്ധിച്ചാണ് കമ്പ്യൂട്ടർ നൽകിയത്.
ഇന്നർ വീൽ ക്ലബ് നടത്തിയ മാതൃകപരമായ പ്രവർത്തനത്തെ ആശുപത്രി സൂപ്രണ്ട് ഡോ. ആർ. ബിന്ദു കുമാരി അഭിനന്ദിച്ചു. ഇന്നർ വീൽ ക്ലബ് പ്രസിഡന്റ് ധനി സാറ ഫിലിപ്പോസ്, മുതിർന്ന ബോർഡ് അംഗം ലോവിസ് കുരുവിള എന്നിവർ ആശുപത്രിയിലെത്തിയാണ് ആശുപത്രി സൂപ്രണ്ടിന് കമ്പ്യൂട്ടർ കൈമാറിയത്.
ചടങ്ങിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. സാനി വർഗീസ് നന്ദി പറഞ്ഞു. സിസ്റ്റർ അഞ്ജിത, വിദ്യ സൂസൻ ജോസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.