ഭിന്നശേഷിക്കാർക്കായി ജില്ലാ ജനറൽ ആശുപത്രിയിൽ കമ്പ്യൂട്ടർ വാങ്ങി നൽകി
സ്വന്തം ലേഖകൻ കോട്ടയം : ജനറൽ ആശുപത്രിയിൽ ക്ലിനിക്കൽ സൈക്കോളജി സേവനങ്ങൾ സുഗമമാമാക്കുന്നതിലേക്കായി ഇന്നർ വീൽ ക്ലബ് ഓഫ് കോട്ടയം കമ്പ്യൂട്ടർ നൽകി. ജെ.ജെ ആക്ട്, പോക്സോ ആക്ട് മുതലായ കുട്ടികളുമായി ബന്ധപ്പെട്ട് ക്ലിനിക്കൽ സൈക്കോളജി മേഖലയിൽ നിന്നും സേവനം ലഭ്യമാക്കേണ്ട എല്ലാവർക്കും ഇതിന്റെ പ്രയോജനം ലഭിക്കുന്നതായിരിക്കും. ഇതിന് പുറമെ പോലീസ് സ്റ്റേഷനുകളിൽ നിന്നും കോടതികളിൽ നിന്നും, അഗതി മന്ദിരങ്ങളിൽ നിന്നും, ഈ സേവനം തേടി എത്തുന്നവർക്കും ട്രാൻസ്‌ജെൻഡർ മേഖലയുടെ പ്രവർത്തനങ്ങൾക്കും ഇതിന്റെ പ്രയോജനം ലഭ്യമാകും. ഒപ്പം ഓട്ടിസം, ബുദ്ധി വൈകല്യം, പഠനവൈകല്യം, തുടങ്ങി […]