video
play-sharp-fill

1 C
Alba Iulia
Friday, May 16, 2025
HomeMainമുന്നണി വിപുലീകരണം; കെ.സുധാകരനെതിരെ മാണി സി കാപ്പന്‍

മുന്നണി വിപുലീകരണം; കെ.സുധാകരനെതിരെ മാണി സി കാപ്പന്‍

Spread the love

യു.ഡി.എഫ് മുന്നണി വിപുലീകരണവുമായി ബന്ധപ്പെട്ട് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരന്‍റെ പ്രസ്താവനയ്‌ക്കെതിരെ വിമർശനവുമായി മാണി സി കാപ്പൻ. വായിൽ നാവുള്ളവർക്ക് എന്തും പറയാമെന്നായിരുന്നു മാണി സി കാപ്പന്‍റെ പ്രതികരണം. കേരള കോൺഗ്രസ് (എം) യു.ഡി.എഫിൽ ചേർന്നാൽ അത് തന്നെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇടതുമുന്നണിയിൽ അസംതൃപ്തരായ കക്ഷികളെ യു.ഡി.എഫിൽ കൊണ്ടുവന്ന് മുന്നണി വിപുലീകരിക്കണമെന്ന രാഷ്ട്രീയ പ്രമേയം ചിന്തൻ ശിബിരില്‍ ഉയർന്നുവന്നിരുന്നു. നേരത്തെ മുന്നണി വിട്ട നേതാക്കളെ തിരികെയെത്തിക്കാനുള്ള ശ്രമമുണ്ടാകും. മുന്നണിയെ നയിക്കുന്ന പാർട്ടി എന്ന നിലയിൽ ഇതിന്‍റെ ഉത്തരവാദിത്തം കോൺഗ്രസിനായിരിക്കും.
പിണറായി വിജയന്‍റെ ഏകാധിപത്യ ശൈലിയിൽ അസ്വസ്ഥരായ ചിലരെയും തിരികെ കൊണ്ടുവരുമെന്നാണ് കോൺഗ്രസ് ചിന്തൻ ശിബിരിലെ തീരുമാനം.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments