Spread the love

ഇന്ന് മിക്കവീടുകളിലും കാണാൻ കഴിയുന്ന ഒരു ഉപകാരണമാണ് ഫ്രിഡ്ജ്. പാകം ചെയ്തതവും ചെയ്യാത്തതുമായ ആഹാരങ്ങള്‍ മിക്കവരും ദിവസങ്ങളോളം ഫ്രിഡ്‌ജില്‍ സൂക്ഷിക്കാറുണ്ട്.എല്ലാദിവസവും ഉപയോഗിക്കുന്ന ഒന്നാണെങ്കിലും ഫ്രിഡ്‌ജിന്റെ ശരിയായ ഉപയോഗം പലർക്കും അറിവുണ്ടായിരിക്കുകയില്ല. ശരിയായ രീതിയിലല്ല ഉപയോഗമെങ്കില്‍ ഫ്രിഡ്‌ജ് പെട്ടെന്ന് കേടാവുകയോ കറന്റ് കൂടുതലായി വലിച്ചെടുക്കുകയോ ചെയ്യും. രണ്ടായാലും ഉടമയുടെ കയ്യില്‍ നിന്ന് പണം ചോരുമെന്നതില്‍ സംശയമില്ല.

video
play-sharp-fill

ഫ്രിഡ്‌ജ് മുറിയില്‍ വയ്ക്കുമ്ബോള്‍ ചുമരില്‍ നിന്ന് എത്ര ദൂരം അകലെയായിരിക്കണമെന്നത് കൃത്യമായി മനസിലാക്കേണ്ടതുണ്ട്. ഫ്രിഡ്‌ജിന്റെയും ചുമരിന്റെയും ഇടയില്‍ കൃത്യമായി അകലമിട്ട് വായു സഞ്ചാരം ഉറപ്പാക്കണം. പിൻവശത്തെ ഭിത്തിയില്‍ നിന്ന് കുറഞ്ഞത് നാല് ഇഞ്ച്, മുകളിലെ ക്യാബിനറ്റോ തട്ടോ നിന്ന് രണ്ട് ഇഞ്ച്, ഇരുവശത്തെ ചുമരോ മറ്റോ നിന്ന് കുറഞ്ഞത് കാല്‍ ഇഞ്ച് അകലം പാലിക്കണം. വായുസഞ്ചാരമില്ലെങ്കില്‍ ഫ്രിഡ്‌ജിന്റെ കംപ്രസർ അമിതമായി ചൂടാകും. ഇത് ഏറെനാള്‍ തുടരുകയാണെങ്കില്‍ ഫ്ര‌ിഡ്‌ജ് കേടാകുന്നതിന് കാരണമാവും. അതിനാല്‍ ഫ്രിഡ്‌ജിന്റെ ചുറ്റിനും കൃത്യമായി അകലം ഉണ്ടെന്നത് ഉറപ്പാക്കാം