Spread the love

ഭാര്യയുടെ രഹസ്യ കാമുകനെ കണ്ടുപിടിച്ചതിനെ തുടർന്ന് ഭർത്താവ് ഭാര്യയുടെ മൂക്ക് കടിച്ചു മുറിച്ചു. ഉത്തർപ്രദേശിലെ ഹർദോയ് ജില്ലയിലാണ് സംഭവം.പ്രണയത്തിലായ വ്യക്തിയുടെ വീട്ടില്‍ ഭാര്യയെ കണ്ടെത്തിയതാണ് ഭർത്താവിനെ പ്രകോപിനാക്കിയത്. ഹരിയവാൻ പോലീസ് പരിധിയില്‍ റിപ്പോർട്ട് ചെയ്യപ്പെട്ട സംഭവത്തില്‍ 25 -കാരിയായ യുവതിക്ക് ഗുരുതരമായി പരിക്കേറ്റതായാണ് പോലീസ് പറയുന്നത്.

video
play-sharp-fill

രാം ഖിലാവാൻ എന്ന വ്യക്തിയാണ് ആക്രമണം നടത്തിയതെന്ന് പോലീസ് പറയുന്നു. ഭാര്യക്ക് മറ്റൊരു പുരുഷനുമായി ബന്ധമുണ്ടെന്ന് മനസ്സിലാക്കിയ ഇയാള്‍ ഭാര്യ കാമുകന്‍റെ വീട്ടിലേക്ക് പോയപ്പോള്‍ പിന്തുടർന്ന് പോവുകയും അവിടെ എത്തിയ ശേഷം ഇയാള്‍ ഭാര്യയുമായി വാക്ക് തർക്കത്തില്‍ ഏര്‍പ്പെട്ടു. പിന്നാലെയാണ് അപ്രതീക്ഷിതമായി രാം ഖിലാവാന്‍, ഭാര്യയുടെ മൂക്ക് കടിച്ച്‌ പറിച്ചത്. സംഭവത്തെക്കുറിച്ച്‌ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് അഡീഷണല്‍ പോലീസ് സൂപ്രണ്ട് നരേന്ദ്ര കുമാർ പറഞ്ഞു. ഭർത്താവിൻറെ ആക്രമണത്തില്‍ മൂക്കിന് ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. യുവതി ഇപ്പോള്‍ ലഖ്‌നൗവിലേ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഉത്തർപ്രദേശില്‍ നിന്നുള്ള മറ്റൊരു സംഭവത്തില്‍, തന്‍റെ ഭാര്യ മറ്റൊരാളോടൊപ്പം ഒളിച്ചോടിയതിലുള്ള സന്തോഷം സമൂഹ മാധ്യമത്തിലൂടെ ഒരു യുവാവ് പങ്കുവച്ചു. മേഘാലയയില്‍ ഹണിമൂണിനിടെ ഭാര്യയാല്‍ കൊല ചെയ്യപ്പെട്ട ഇൻഡോർ സ്വദേശി രാജാ രഘുവംശിയുടെ വിധി തനിക്ക് വരാത്തതില്‍ സന്തോഷം ഉണ്ടെന്നായിരുന്നു ഇയാളുടെ സമൂഹ മാധ്യമ കുറിപ്പ്. 23 -കാരനായ സുനില്‍ എന്ന വ്യക്തിയാണ് ഭാര്യ ഒളിച്ചോടി പോയതിന്‍റെ സന്തോഷം സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മെയ് 17 നായിരുന്നു സുനിലിന്‍റെയും 20 -കാരിയായ ഒരു യുവതിയുടെയും വിവാഹം. വിവാഹത്തിന് ശേഷം 9 ദിവസം മാത്രം ഭർതൃവീട്ടില്‍ താമസിച്ച യുവതി പിന്നീട് കാമുകനോടൊപ്പം ഒളിച്ചോടുകയായിരുന്നു. സുനില്‍ പോലീസില്‍ പരാതി നല്‍കിയതോടെ യുവതി പോലീസ് സ്റ്റേഷനിലെത്തി തനിക്ക് കാമുകനോടൊപ്പം ജീവിക്കാനാണ് താല്പര്യമെന്ന് അറിയിച്ചു. തുടർന്ന് ഇരു കുടുംബങ്ങളുടെയും മധ്യസ്ഥതയില്‍ പോലീസ് പ്രശ്നം രമ്യമായി പരിഹരിച്ചെന്ന് പി ടി ഐ റിപ്പോർട്ട് ചെയ്തു.