
പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമെന്റിന്റെ ആകെ സമ്മാനത്തുക 9.5 ശതമാനം വര്‍ധിപ്പിച്ച് സംഘാടകര്‍.
കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 53 ലക്ഷം യൂറോ (57 കോടി രൂപയിലധികം) വര്‍ധിച്ച് 6.17 കോടി യൂറോ ആയാണ് (ഏകദേശം 677 കോടി രൂപ) സമ്മാനത്തുക ഉയര്‍ത്തിയിരിക്കുന്നത്.
കഴിഞ്ഞവര്‍ഷം ഇത് 5.64 കോടി യൂറോ (ഏകദേശം 618 കോടി രൂപ) ആയിരുന്നു. ഇതോടെ പാരിസിലെ റൊളാങ് ഗാരോസില്‍ 24ന് ആരംഭിക്കുന്ന ഗ്രാന്‍ഡ്‌സ്ലാം ടൂര്‍ണമെന്റിലെ പുരുഷ-വനിതാ സിംഗിള്‍സ് മത്സരങ്ങളില്‍ ജേതാവാകുന്നവര്‍ക്ക് 28 ലക്ഷം യൂറോ (30 കോടി രൂപ) വീതം ലഭിക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡബിള്‍സില്‍ ഏകദേശം 6 ലക്ഷം യൂറോ (6 കോടി രൂപ) വീ തവും മിക്സ്ഡ് ഡബിള്‍സില്‍ ഒരു ലക്ഷം യൂറോ (ഒരു കോടി രൂപ) വീതവും ചാംപ്യന്‍മാര്‍ക്കു ലഭിക്കും.
യുഎസ്‌എ കഴിഞ്ഞ വര്‍ഷം 90 മില്യണ്‍ ഡോളറുമായി ഗ്രാന്‍ഡ് സ്ലാമുകളുടെ ഏറ്റവും വലിയ സമ്മാനത്തുക വാഗ്ദാനം ചെയ്തിരുന്നു.
വിംബിള്‍ഡണ്‍ 53.5 ദശലക്ഷം പൗണ്ട് (72.40 ദശലക്ഷം ഡോളര്‍) നല്‍കി. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഈ വര്‍ഷം 111.5 മില്യണ്‍ ഡോളര്‍ (79.92 ദശലക്ഷം ഡോളര്‍) സമ്മാനത്തുകയാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്.







