ശബരിമല യുവതീ പ്രവേശനം; സുപ്രീം കോടതിയില്‍ വാദം തുടരും; സംസ്ഥാന സർക്കാരിന്റെ വാദം ഇന്ന്

Spread the love

ശബരിമല: യുവതി പ്രവേശന കേസില്‍ സുപ്രീം കോടതിയില്‍ ഇന്നും വാദം തുടരും. സംസ്ഥാന സർക്കാരിന്റെ വാദമടക്കം ഇനി പൂർത്തിയാകാനുണ്ട്.

video
play-sharp-fill

യുവതി പ്രവേശനത്തിനെതിരായ പുനഃപരിശോധന ഹർജികളെ പിന്തുണച്ചുള്ള തിരുവതാംകൂർ ദേവസ്വം ബോർഡിന്റെ വാദങ്ങള്‍ പൂർത്തിയായിരുന്നു. വാദത്തിനിടെ സാമൂഹിക പരിഷ്കരണത്തിന്റെ പേരില്‍ ഒരാള്‍ക്കും മതത്തെ ഇല്ലാതാക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു.

ദശലക്ഷക്കണക്കിന് ആളുകള്‍ വിശ്വസിക്കുന്ന ആചാരം തെറ്റാണെന്ന് പറയുക കോടതിക്ക് ബുദ്ധിമുട്ടാണന്നും വ്യക്തമാക്കിയിരുന്നു. സംസ്ഥാന സർക്കാരിന്റെ വാദമടക്കം കോടതിയില്‍ ഇനി പൂർത്തിയാകാനുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group