പാലാ രൂപതയിലെ വൈദികരില്‍ നിന്ന് അഭിഭാഷകനാകുന്ന മൂന്നാമത്തെയാൾ; മൂന്ന് വര്‍ഷമായി പാലാ രൂപതാ കോടതിയിലെ ജഡ്ജി;  ഫാ. ജോസഫ് താഴത്തുവരിക്കയില്‍ ഇനി പൊതുസമൂഹത്തിന്റെ സ്വന്തം വക്കീല്‍ !

പാലാ രൂപതയിലെ വൈദികരില്‍ നിന്ന് അഭിഭാഷകനാകുന്ന മൂന്നാമത്തെയാൾ; മൂന്ന് വര്‍ഷമായി പാലാ രൂപതാ കോടതിയിലെ ജഡ്ജി; ഫാ. ജോസഫ് താഴത്തുവരിക്കയില്‍ ഇനി പൊതുസമൂഹത്തിന്റെ സ്വന്തം വക്കീല്‍ !

Spread the love

പാലാ : പാലാ രൂപതയിലെ വൈദികരില്‍ നിന്ന് അഭിഭാഷകനാകുന്ന മൂന്നാമത്തെയാളായ ഫാ. ജോസഫ് താഴത്തുവരിക്കയില്‍ ഇനി പൊതുസമൂഹത്തിന്റെ സ്വന്തം വക്കീല്‍. കഴിഞ്ഞ മൂന്ന് വര്‍ഷമായി പാലാ രൂപതാ കോടതിയിലെ ജഡ്ജിയാണിദ്ദേഹം. ഒപ്പം കരൂര്‍ ഇൻഡസ്ട്രിയല്‍ എസ്റ്റേറ്റിന്റെ മാനേജരുമാണ്. മൈസൂര്‍ കെ.എൻ. നാഗഗൗഡ ലാ കോളേജില്‍ നിന്നാണ് നിയമപഠനം പൂര്‍ത്തിയാക്കിയത്.

ഫാ. ജോസഫ് കടുപ്പില്‍, ഫാ. ആല്‍വിൻ ഏറ്റുമാനൂര്‍ക്കാരൻ എന്നിവരാണ് ഇതിന് മുമ്ബ് അഭിഭാഷകരായത്. ഇതില്‍ ഫാ. ആല്‍വിൻ കോടതിയില്‍ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്നുമുണ്ട്. ഫാ. ജോസഫ് കടുപ്പില്‍ വടവാതൂര്‍ സെമിനാരിയിലാണ് സേവനം അനുഷ്ഠിക്കുന്നത്.

ഭരണങ്ങാനം താഴത്തുവരിക്കയില്‍ തോമസ് – പെണ്ണമ്മ ദമ്ബതികളുടെ മകനാണ് 36കാരനായ ഫാ. ജോസഫ് താഴത്തുവരിക്കയില്‍. റോണി, റോസ്മി എന്നിവരാണ് സഹോദരങ്ങള്‍. ഇന്നലെ അഭിഭാഷകനായി എൻറോള്‍ ചെയ്ത ഇദ്ദേഹത്തെ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മുഖ്യ വികാരി ജനറാള്‍ മോണ്‍. ജോസഫ് തടത്തില്‍ തുടങ്ങിയവര്‍ അഭിനന്ദിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group