പാലായിൽ വീട്ടുടമയുടെ മരണം; ബാങ്കിന്‍റെ ജപ്തി ഭീഷണിയും നിരന്തരമുള്ള മാനസിക പീഡനവും മൂലമെന്ന് പരാതി നൽകി ഭാര്യ

പാലായിൽ വീട്ടുടമയുടെ മരണം; ബാങ്കിന്‍റെ ജപ്തി ഭീഷണിയും നിരന്തരമുള്ള മാനസിക പീഡനവും മൂലമെന്ന് പരാതി നൽകി ഭാര്യ

സ്വന്തം ലേഖകൻ

പാലാ: വീട്ടുടമയുടെ മരണം ബാങ്കിന്‍റെ ജപ്തി ഭീഷണിയും നിരന്തരമുള്ള മാനസിക പീഡനവും മൂലമെന്ന് പരാതി. പാലാ പ്രവിത്താനം വെള്ളിയേപ്പള്ളി മാത്യു മൈക്കിള്‍ (മാമച്ചന്‍ -73) ന്‍റെ മരണവുമായി ബന്ധപ്പെട്ടാണ് ഭാര്യ ആനി മാത്യു പാലാ പോലീസില്‍ ബാങ്കിന്‍റെ ഭീഷണിക്കെതിരേ പരാതി നല്‍കിയത്.

കഴിഞ്ഞ ദിവസം വീടിനു സമീപത്തുളള സ്ഥലത്താണ് മാമച്ചന്‍ കുഴഞ്ഞു വീണു മരിച്ചത്. കുറെ ദിവസങ്ങളായി ഒരു നാഷണലൈസഡ് ബാങ്കിന്‍റെ കോട്ടയം റീജണല്‍ ഓഫീസില്‍ നിന്നു സ്ഥിരമായി വിളിച്ച്‌ ഭര്‍ത്താവിനെ ഭീഷണിപ്പെടുത്തിയിരുന്നതായും വീട്ടില്‍ വന്ന് ഭീഷണി മുഴക്കിയതായും പരാതിയില്‍ പറയുന്നു. മാമച്ചന്‍റെ മൂന്നാറിലെ കെട്ടിടം ജപ്തി ഭീഷണി മുഴക്കി സ്ഥിരമായി വിളിച്ച്‌ ശല്യം ചെയ്യുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലേലം നടത്തരുതെന്ന കോടതി നിര്‍ദേശം മറികടന്ന് ഒരാളുമായി ബാങ്ക് ഒത്തുകളിച്ച്‌ ലേലം ചെയ്യുകയും ഇത് ഭര്‍ത്താവുമായി കെട്ടിടം വില്‍പ്പനയ്ക്ക് എഗ്രിമെന്‍റ് ചെയ്തയാളാണ് ലേലം കൊണ്ടതെന്നും പകുതി വിലയ്ക്കാണ് ലേലം കൊണ്ടതെന്നും പരാതിയില്‍ പറയുന്നു.

സ്വന്തം വീട്ടില്‍ നിന്നു ഭാര്യയേയും മകനെയും ബാങ്കുകാര്‍ ഇറക്കിവിടും എന്ന മനോവിഷമത്താലാണ് ഭര്‍ത്താവ് മരണപ്പെട്ടതെന്നും ബാങ്കുകാരുടെ ഭീഷണിക്കെതിരേ മനപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. മാമച്ചന്‍റെ സംസ്‌കാരം ഇന്ന് മൂന്നിന് പ്രവിത്താനം സെന്‍റ് അഗസ്റ്റ്യന്‍സ് ഫൊറോന പള്ളിയില്‍.