
കൊച്ചി: കേസില്‍ നിന്നൊഴിവാക്കാന്‍ ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ വിജിലന്‍സ് പിടിയിലായി.
എറണാകുളം മേക്കപ്പാല ഫോറസ്റ്റ് ഓഫീസിലെ ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ ശ്രീജിത്ത് സി പി, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ജിമ്മി സ്‌കറിയ എന്നിവരാണ് വിജിലന്‍സിന്റെ പിടിയിലായത്.
ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇരുവരെയും കയ്യോടെ പിടികൂടുകയായിരുന്നു. എറണാകുളം കാക്കനാട്ടെ റെസ്റ്റോറ്റന്റിലെ രണ്ട് ജീവനക്കാരെ ഉടുമ്പിനെ കൊന്ന കേസില്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവര്‍ പിന്നീട് ജാമ്യത്തിലിറങ്ങി.
എല്ലാ ആഴ്ചയിലും സ്റ്റേഷനിലെത്തി ഒപ്പിടണമെന്ന് വ്യവസ്ഥയുണ്ടായിരുന്നു.
കഴിഞ്ഞയാഴ്ച ഒപ്പിടാനെത്തിയ പ്രതികളോട് ഉദ്യോഗസ്ഥര്‍ പണം ആവശ്യപ്പെടുകയായിരുന്നു. അടിയന്തരമായി പണം നല്‍കിയില്ലെങ്കില്‍ കൂടുതല്‍ റെസ്റ്റോറന്റ് ജീവനക്കാരെ കേസില്‍ കുടുക്കുമെന്നും ഭീഷണിപ്പെടുത്തി.
തുടര്‍ന്ന് ഇവര്‍ വിജിലന്‍സിനെ വിവരമറിയിക്കുകയായിരുന്നു. പിന്നാലെയാണ് വിജിലന്‍സ് നല്‍കിയ പണവുമായി ഉദ്യോഗസ്ഥര്‍ അറസ്റ്റിലായത്.







