Spread the love

കോട്ടയം : രാസവളങ്ങളുടെ വില വർധനകർഷരെ തളർത്തുന്നു. വളത്തിന് കേന്ദ്രസർക്കാർ നൽകി സന്ന സബ്സിഡി വെട്ടിക്കുറയ്ക്കുകയും ചെയ്തു.
പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് രാസവള നിർമ്മാണത്തിനാവശ്യമായ അസംസ്കൃതവസ്തുക്കളുടെ ക്ഷാമവും ഇറക്കുമതി തടസപ്പെട്ടതോടെയാണ് വില കുതിച്ചുയരുന്നത്.
ഫോസ്ഫോറിക് ആസിഡ്, അമോണിയ തുടങ്ങിയവയുടെ ഇറക്കുമതി ചെലവ് കൂടിയതിന് പുറമേ കേന്ദ്രസർക്കാർ രാസവള കമ്പനികള്‍ക്ക് നല്‍കുന്ന സബ്സിഡി വെട്ടിക്കുറച്ചതുമാണ് വില ഉയരാൻ കാരണം.

video
play-sharp-fill

മൂന്നുമാസത്തിനിടെ 100 – 600 രൂപ വരെയാണ് പൊട്ടാഷ്, എൻ.പി.കെ മിശ്രിതം തുടങ്ങിയവയ്ക്ക് വർദ്ധിച്ചത്. 650 രൂപയായിരുന്ന 50 കിലോ പൊട്ടാഷിന്റെ വില മൂന്നിരട്ടിയായി. മിക്ക മിശ്രിത വളങ്ങളുടെയും പ്രധാന ഘടകം പൊട്ടാഷാണ്. നെല്‍കർഷകർ കൂടുതലായി ഉപയോഗിക്കുന്ന ഡൈ അമോണിയം ഫോസ് ഫേറ്റ്, അമോണിയം സള്‍ഫേറ്റ് എന്നിവയുടെ വിലയും വർദ്ധിച്ചു. കാലാവസ്ഥാ മാറ്റവും, കൃഷിനാശവും, ഉത്പാദനക്കുറവിനുമിടെ രാസവള വില വർദ്ധന കർഷകർക്ക് ഇരുട്ടടിയായി. ചെറുകിട കൃഷിക്കാരും, സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നവർക്കുമാണ് കൂടുതല്‍ ദുരിതം.
സബ്സിഡി വെട്ടിക്കുറച്ചത് ഇരുട്ടടി

രാസവളങ്ങളുടെ വില നിശ്ചയിക്കുന്നതിനുള്ള അധികാരം കേന്ദ്ര സർക്കാരിനാണ്. സർക്കാരിന്റെ ന്യൂട്രിയന്റ് പോളിസി പ്രകാരമാണ് വളത്തിന്റെ വിലയും സബ്സിഡിയും നിശ്ചയിക്കുന്നത്. യൂറിയ മാത്രമാണ് ഇപ്പോള്‍ സബ്സിഡിയുടെ പരിധിയിലുള്ളത്. മറ്റു വളങ്ങളെല്ലാം ഒഴിവാക്കി. 2023 ല്‍ 65,199. 58 കോടിയാണ് ഫോസ്ഫറസ്, പൊട്ടാഷ് വളങ്ങള്‍ക്ക് കേന്ദ്രം സബ്സിഡിയായി അനുവദിച്ചിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2024 ല്‍ ഇത് 52,310 കോടിയായും. 2025ല്‍ 49,000 കോടിയായും വെട്ടിക്കുറച്ചു. ഈ വർഷവും രാസവള സബ്സിഡിയില്‍ വൻകുറവാണ് വരുത്തിയത്.
”കാലാവസ്ഥാ വ്യതിയാനം മൂലമുള്ള കൃഷിനാശവും സ്വകാര്യ മില്ലുകളുടെ പിഴിച്ചിലും പരിഹാരം കാണാതെ നീളുന്ന സംഭരണ പ്രശ്നങ്ങളാലും നെല്‍ക്കൃഷി വൻ നഷ്ടത്തിലാണ്. അതിനിടയിലാണ് നെല്‍കൃഷിയ്ക്ക് അത്യാവശ്യമായ രാസവളങ്ങളുടെ അമിത വില വർദ്ധനവും ക്ഷാമവും. കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ അടിയന്തര ഇടപെടല്‍ വേണം.