
കാസർകോട്: കാസർകോട് ഗവ. നഴ്സിംഗ് കോളേജിലെ വിദ്യാർഥികൾ ഹോസ്റ്റൽ സൗകര്യം ആവശ്യപ്പെട്ട് നാല് ദിവസമായി നടത്തി വന്ന അനിശ്ചിതകാല രാപകൽ സമരം താൽക്കാലികമായി അവസാനിപ്പിച്ചു.
ഗവൺമെന്റ് ഹോസ്റ്റൽ നിരക്കിൽ കോളേജിന് പുറത്ത് താമസ സൗകര്യം ഒരുക്കി നൽകാമെന്ന ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്. കോളേജിലേക്കുള്ള യാത്ര സൗകര്യവും ഒരുക്കും എന്ന ഉറപ്പും വിദ്യാർഥികൾക്ക് ലഭിച്ചിട്ടുണ്ട്.
പ്രിൻസിപ്പലിന്റെ സാന്നിധ്യത്തിലായിരുന്നു ചർച്ച. ഉറപ്പുകൾ രേഖാമൂലം എഴുതി നൽകിയതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. തീരുമാനം നടപ്പിലാക്കി ഇല്ലെങ്കിൽ വീണ്ടും സമരം ചെയ്യുമെന്ന നിലപാടിലാണ് വിദ്യാർഥികൾ.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







