play-sharp-fill
റഷ്യയില്‍ ജോലി വാഗ്ദാനം ചെയ്ത് എക്സൈസ് ഉദ്യോഗസ്ഥന്‍ പണം തട്ടിയെടുത്തു ; 66 പേരില്‍ നിന്നായി രണ്ടര കോടിയിലധികം രൂപ തട്ടിയെടുത്തെന്നാണ് പരാതി;പ്രതി ഒളിവിൽ

റഷ്യയില്‍ ജോലി വാഗ്ദാനം ചെയ്ത് എക്സൈസ് ഉദ്യോഗസ്ഥന്‍ പണം തട്ടിയെടുത്തു ; 66 പേരില്‍ നിന്നായി രണ്ടര കോടിയിലധികം രൂപ തട്ടിയെടുത്തെന്നാണ് പരാതി;പ്രതി ഒളിവിൽ

കൊച്ചി : റഷ്യയില്‍ ജോലി വാഗ്ദാനം ചെയ്ത് എക്സൈസ് ഉദ്യോഗസ്ഥന്‍ പണം തട്ടിയതായി പരാതി. 66 പേരില്‍ നിന്നായി രണ്ടര കോടിയിലധികം രൂപ തട്ടിയെടുത്തെന്നാണ് പരാതി.പ്രതി ഒളിവിൽ

പണം നഷ്ടമായ 38 പേര്‍ എറണാകുളം പറവൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

എറണാകുളം എക്സൈസ് റേഞ്ചിലെ സിവില്‍ ഓഫീസര്‍ വടക്കന്‍ പറവൂര്‍ സ്വദേശി എംജി അനീഷിനെതിരെയാണ് പരാതി. റഷ്യയിലെ കൃഷിത്തോട്ടങ്ങളിലും മറ്റും ജോലി വാഗ്ദാനം ചെയ്ത് രണ്ടര കോടിയിലധികം രൂപ തട്ടിയെടുത്തുവെന്നാണ് പരാതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റഷ്യയിലുള്ള ഇമ്മാനുവല്‍ എന്ന യുവാവാണ് ജോലി ഒഴിവുണ്ടെന്നും ആവശ്യമുണ്ടെങ്കില്‍ അനീഷിനെ സമീപിക്കാനും ഇവരോട് പറഞ്ഞത്. ഇത് പ്രകാരം അനീഷിനെ സമീപിച്ചവരോട് റഷ്യയില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് രണ്ട് ലക്ഷം മുതല്‍ 9 ലക്ഷം രൂപ വരെ വാങ്ങിയെടുത്തു.

ഇത്രയും വലിയ തുക നല്‍കുമ്ബോള്‍ രേഖ വേണമെന്ന് പറഞ്ഞപ്പോള്‍ സര്‍ക്കാര്‍ ജോലി ഉള്ളതിനാല്‍ തനിക്ക് കരാറില്‍ ഏര്‍പ്പെടാന്‍ കഴിയില്ലെന്നായിരുന്നു മറുപടി. എക്സൈസ് യൂണിഫോമില്‍ നില്‍ക്കുന്ന ഫോട്ടോ കാണിക്കുകയും ഇമ്മാനുവല്‍ റഷ്യയില്‍ നിന്നും വീഡിയോ കോളില്‍ ബന്ധപ്പെടുകയും ചെയ്തപ്പോള്‍ ഇവര്‍ വിശ്വസിക്കുകയായിരുന്നു. പണം നഷ്ടമായവര്‍ അനീഷിന്റെ വീട്ടിലെത്തിയെങ്കിലും ഇയാള്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല.