play-sharp-fill
കാൽവെക്കാനുള്ള ഫൂട്ട് റെസ്റ്റ് ഒടിഞ്ഞു; മകനൊപ്പം ബൈക്കിൽ യാത്ര ചെയ്യവേ റോഡിലേക്ക് തലയടിച്ചുവീണു; മാതാവിന് ദാരുണാന്ത്യം

കാൽവെക്കാനുള്ള ഫൂട്ട് റെസ്റ്റ് ഒടിഞ്ഞു; മകനൊപ്പം ബൈക്കിൽ യാത്ര ചെയ്യവേ റോഡിലേക്ക് തലയടിച്ചുവീണു; മാതാവിന് ദാരുണാന്ത്യം

ആറാട്ടുപുഴ: ഫൂട്ട് റെസ്റ്റ് ഒടിഞ്ഞു. മകൻ ഓടിച്ച ബൈക്കിന് പിന്നിലിരുന്ന അമ്മയ്ക്ക് ദാരുണാന്ത്യം. കൊല്ലം ചവറ ചിറ്റൂർ പൊന്മന പുത്തൻപുര കിഴക്കതിൽ ഗോകുലം ഗോപകുമാറിൻ്റെ ഭാര്യ ശോഭയാണ് (46) മരിച്ചത്.

വ്യാഴാഴ്ച രാവിലെ ഒമ്പതു മണിയോടെ തീരദേശ പാതയിൽ ആറാട്ടുപുഴ തറയിൽകടവ് ഫിഷറീസ് ആശുപത്രിക്കു സമീപമാണ് അപകടമുണ്ടായത്.

കാറ്ററിങ് ജോലിക്കാരിയായ ശോഭ ഇളയ മകൻ രാഹുലിനൊപ്പം രാമഞ്ചേരി ഭാഗത്തുള്ള കല്യാണവീട്ടിലേക്ക് വരികയായിരുന്നു. ബൈക്ക് ഓടിക്കൊണ്ടിരിക്കെ കാൽവെക്കാനുള്ള ഫൂട്ട് റെസ്റ്റ് ഒടിഞ്ഞു പോയതാണ് അപകടത്തിന് കാരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തലയടിച്ചു റോഡിലേക്കു വീണ ഇവരെ ഉടൻ തന്നെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രാഹുലിന്റെ കാലിനും പരിക്കേറ്റിട്ടുണ്ട്.