
തൃശൂർ: അതിരപ്പിള്ളി – മലക്കപ്പാറ അന്തർസംസ്ഥാന പാതയില്‍ അടിയന്തര റോഡ് നിർമ്മാണ/നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഈ റൂട്ടിലൂടെയുള്ള ഗതാഗതത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തി.
റോഡ് പണി നടക്കുന്നതിനാല്‍ ഈ റൂട്ടില്‍ താത്കാലികമായി പൂർണ ഗതാഗത നിരോധനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
തമിഴ്‌നാട് (പൊള്ളാച്ചി/വാല്‍പ്പാറ) ഭാഗത്തുനിന്ന് അതിരപ്പിള്ളി, ചാലക്കുടി ഭാഗങ്ങളിലേക്ക് പോകുന്നതിനായി മലക്കപ്പാറ വഴി വരുന്ന എല്ലാത്തരം വാഹനങ്ങളും മലക്കപ്പാറ ചെക്ക്‌പോസ്റ്റില്‍ തടയും. ഈ വാഹനങ്ങള്‍ക്ക് വനമേഖലയിലേക്ക് പ്രവേശനം ഉണ്ടായിരിക്കില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചാലക്കുടി, അതിരപ്പിള്ളി ഭാഗത്തുനിന്ന് മലക്കപ്പാറ, വാല്‍പ്പാറ ഭാഗങ്ങളിലേക്ക് പോകുന്ന വാഹനങ്ങള്‍ വാഴച്ചാല്‍ ചെക്ക്‌പോസ്റ്റില്‍ തടയും. ഈ ഭാഗത്തുനിന്നുള്ള സഞ്ചാരികള്‍ക്കും മറ്റ് വാഹനങ്ങള്‍ക്കും വാഴച്ചാലിനപ്പുറത്തേക്ക് പ്രവേശനമില്ല.
തമിഴ്‌നാട്ടില്‍ നിന്ന് തൃശൂർ/എറണാകുളം ഭാഗങ്ങളിലേക്ക് പോകേണ്ട യാത്രക്കാരും തിരികെ യാത്ര ചെയ്യുന്നവരും ഈ വനപാത ഒഴിവാക്കി പാലക്കാട് – മണ്ണുത്തി ദേശീയപാത (NH 544) വഴിയുള്ള ബദല്‍ റൂട്ടുകള്‍ ഉപയോഗിക്കണം. റോഡ് നിർമ്മാണം പൂർത്തിയാകുന്നത് വരെ പൊതുജനങ്ങളും വിനോദസഞ്ചാരികളും നിയന്ത്രണങ്ങളോട് പൂർണമായി സഹകരിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.







