Spread the love

ബംഗളൂരു: ബെംഗളൂരുവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിനിടെ ഉണ്ടായ സുരക്ഷാ വീഴ്ചയില്‍ ആറ് പൊലീസുകാർക്ക് സസ്പെൻഷൻ.

video
play-sharp-fill

പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകേണ്ട റൂട്ടില്‍ സ്ഫോടകവസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തിലാണ് നടപടി. ബെംഗളൂരു സൗത്ത് എസ്പി ആ‍ർ ശ്രീനിവാസ് ആണ് സബ് ഇൻസ്പെക്ട‍ർ അടക്കം ആറു പൊലീസുകാർക്കെതിരെ നടപടിയെടുത്തത്.

നടപടി നേരിട്ട പൊലീസുകാരുടെ പേര് വെളിപ്പെടുത്തിട്ടിയില്ല.
മെയ് 10ന് ബെംഗളൂരുവിലെ ആ‍ർട്ട് ഓഫ് ലിവിങ് ഫൗണ്ടേഷനില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ സന്ദ‍ർശനത്തിനിടെ ആണ് സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകേണ്ട റൂട്ടില്‍ കുപ്പറെഡ്ഡി കേരെയ്ക്ക് സമീപത്ത് സ്വകാര്യ സ്ഥലത്തിന്റെ ചുറ്റുമതിലില്‍ സംശയകരമായ സാഹചര്യത്തില്‍ ശ്രദ്ധയില്‍പെട്ട പെട്ടി പരിശോധിച്ചപ്പോഴാണ് സ്ഫോടകവസ്തുക്കള്‍ കണ്ടെത്തിയത്. പ്രധാനമന്ത്രി കടന്നുപോകുന്നതിന് ഒന്നര മണിക്കൂർ മുൻപാണ് സ്ഫോടക വസ്തുക്കള്‍ ലഭിച്ചത്.

കോണ്‍സ്റ്റബിള്‍ നടത്തിയ പരിശോധനയിലാണ് സ്ഫോടകവസ്തുക്കള്‍ കണ്ടെത്തിയത്. രണ്ട് ജലാറ്റിൻ സ്റ്റിക്കുകള്‍, തീപ്പെട്ടികള്‍, ക‍ർപ്പൂരം, ബാറ്ററികള്‍, വയറുകള്‍, റിയല്‍-ടൈം ക്ലോക്ക്, എല്‍സിഡി ഡിസ്പ്ലേ എന്നിവയാണ് പാക്ക് ചെയ്ത് ബോക്സില്‍ ഉണ്ടായിരുന്നത്.

രണ്ട് ജലാറ്റിൻ സ്റ്റിക്കുകളും തീപ്പെട്ടിയും മാത്രമാണ് ബോക്സില്‍നിന്ന് കണ്ടെത്തിയതെന്നാണ് പൊലീസ് വൃത്തങ്ങള്‍ ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ എൻഐഎ വിവരങ്ങള്‍ തേടിയതിനെ തുട‍ർന്നാണ് ബോക്സില്‍ ഉണ്ടായിരുന്ന മറ്റ് വസ്തുക്കളെക്കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെട്ടത്.