എന്‍ട്രന്‍സ് പരിശീലനത്തിനിടെ തുടങ്ങിയ അടുപ്പം; ആൺ സുഹൃത്തിനൊപ്പം പാലക്കാടേക്ക് പോയത് ടൂർണമെന്റ് കാണാൻ ; ബൈക്കും ലോറിയും കൂട്ടിയിടിച്ച് ചങ്ങനാശ്ശേരി സ്വദേശിനിയായ യുവതി മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് അടുപ്പക്കാർ

എന്‍ട്രന്‍സ് പരിശീലനത്തിനിടെ തുടങ്ങിയ അടുപ്പം; ആൺ സുഹൃത്തിനൊപ്പം പാലക്കാടേക്ക് പോയത് ടൂർണമെന്റ് കാണാൻ ; ബൈക്കും ലോറിയും കൂട്ടിയിടിച്ച് ചങ്ങനാശ്ശേരി സ്വദേശിനിയായ യുവതി മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് അടുപ്പക്കാർ

പെരുമ്ബാവൂര്‍: എം.സി. റോഡില്‍ പുല്ലുവഴിക്കു സമീപം ബൈക്കും ലോറിയുമിടിച്ച്‌ ബൈക്ക് യാത്രക്കാരായ യുവാവും യുവതിയും മരിച്ചതില്‍ ദുരൂഹതകള്‍ ഉണ്ടെന്ന് ആരോപണം.

എറണാകുളം ജഡ്ജസ് അവന്യു പീടികത്തറയില്‍ റഹ്‌മത്തുല്ലയുടെ മകന്‍ മുഹമ്മദ് ഇജാസ് (21), ചങ്ങനാശ്ശേരി കുരിശുംമൂട് പുതുപുരയ്ക്കല്‍ ഫിയോണ ജോസ് (18) എന്നിവരാണ് മരിച്ചത്.


വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടേകാലിന് കുറ്റിക്കാട്ട് ക്ഷേത്രം ഭണ്ഡാരത്തിനും കര്‍ത്താവുംപടി ജങ്ഷനുമിടയ്ക്കായിരുന്നു അപകടം. പെരുമ്ബാവൂര്‍ ഭാഗത്തേക്കു പോയ ബൈക്ക് എതിരേ വന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു. ഇജാസ് തല്‍ക്ഷണം മരിച്ചു. ഫിയോണയെ പെരുമ്ബാവൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു. മുഹമ്മദ് ഇജാസിന്റെ സുഹൃത്തുക്കള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റ് കാണാന്‍ പാലക്കാട്ടേക്ക് പോകുംവഴിയാണ് അപകടമെന്നാണ് പോലീസിനു ലഭിച്ച വിവരം. എന്നാല്‍ അപകടത്തിന് പിന്നില്‍ ഗൂഡാലോചന വാദവും സജീവമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇരുവരും സുഹൃത്തുക്കളാണെന്നാണ് വിവരം. ജോസ് ഗ്രിഗറിയുടെയും ജെറ്റ്‌സിയുടെയും മകളായ ഫിയോണ എറണാകുളത്ത് എന്‍ട്രന്‍സ് പരിശീലന കേന്ദ്രത്തില്‍ വിദ്യാര്‍ഥിനിയാണ്. ഇതിനിടെയാണ് ഇജാസുമായി അടുപ്പത്തിലാകുന്നത്. ഇതിന് പിന്നിലെ ദുരൂഹതകളാണ് പല തരത്തില്‍ ചര്‍ച്ചയാകുന്നത്. എന്നാല്‍ പോലീസ് ഈ വിഷയങ്ങളിലേക്ക് അന്വേഷണം കൊണ്ടു പോകില്ല.

രണ്ടു പേരും മരിച്ചതു കൊണ്ട് തന്നെ ഇതിന് പിന്നില്‍ ഗൂഡാലോചന വാദം നില്‍നില്‍ക്കില്ലെന്നും പറയുന്നു. കുഴിവേലിപ്പടി കെ.എം.ഇ.എ. കോളേജ് വിദ്യാര്‍ഥിയാണ് മുഹമ്മദ് ഇജാസ്. മാതാവ്: നജ്മ. സഹോദരി: ജാസ്മി.