Saturday, April 25, 2026

വൃക്ക രോഗിയായ അമ്പൂരം സ്വദേശിയുടെ ശസ്ത്രക്രിയ്ക്കായി എന്റെ കുമ്മനം കൂട്ടായ്മ ഗ്രൂപ്പ് 30001/- സഹായനിധി കൈമാറി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

അമ്പൂരം : മഞ്ജു സതീഷിന്റെ കിഡ്നി മാറ്റി വെക്കൽ ശസ്ത്രക്രിയയിലേക്ക് എന്റെ കുമ്മനം കൂട്ടായ്മ ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും സ്വരൂപ്പിച്ച 30001/- സഹായനിധി കൺവീനർ വിജയൻ ശ്രുതിലയം,ജനറൽ കൺവീനർ 8-)0 വാർഡ് മെമ്പർ ഷൈനി ടീച്ചർ എന്നിവർക്ക് കൈമാറി.

എന്റെ കുമ്മനം കൂട്ടായ്മ സ്വരൂപിച്ച തുക പ്രസിഡന്റ് ജാബിർ ഖാന്റെ നേതൃത്വത്തിലാണ് കൈമാറിയത്. കമ്മിറ്റി അംഗങ്ങളായ അബ്ദുൽ ജലീൽ ലബ്ബ, എം എം അഷറഫ്, അനൂബ് കരിമ്പുംമാലി, സക്കീർ കിഴക്കേമാലിയിൽ, നൗഷാദ് ഇലഞ്ഞിക്കൽ, നിസാം പഴന്തറ തുടങ്ങിയവർ പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുമ്മനം അമ്പൂരം സ്വദേശിയായ സുഭാഷിന്റെ ഭാര്യ മഞ്ജു വൃക്ക രോഗത്തെ തുടർന്ന് സാമ്പത്തീകമായി ഏറെ ബുദ്ധിമുട്ടിയിരുന്നു. ഇപ്പോൾ അയ്മനത്തു താമസിക്കുന്ന അവർക്കായി അയ്മനം പഞ്ചായത്ത്‌ 6 വാർഡുകളിൽ സാ മ്പത്തീക കളക്ഷൻ നടത്താൻ തീരുമാനിച്ചിരുന്നു…

ഇന്നലെ തിരുവാർപ്പ് പഞ്ചായത്ത് എട്ടാം വാർഡിൽ നിന്നും മഞ്ജു സതീഷ് ചികിത്സ സഹായ സമിതിയുടെ നേതൃത്വത്തിൽ എട്ടാം വാർഡ് കേന്ദ്രീകരിച്ചുള്ള പിരിവിൽ നിന്നും 108949/- രൂപയും, എന്റെ കുമ്മനം കൂട്ടായ്മ സ്വരൂപിച്ച 30001/- രൂപയും,വോയിസ് ഓഫ് കുമ്മനം കമ്മറ്റി സ്വരൂപിച്ച 6300/- രൂപയും ഉൾപ്പെടെ ലഭിച്ച 145250/- രൂപ കൈമാറി.