സ്‌കൂൾ ബസിൽ നിന്ന് തെറിച്ചുവീണ് മൂന്നാം ക്ലാസ്സുകാരന് ദാരുണാന്ത്യം

സ്‌കൂൾ ബസിൽ നിന്ന് തെറിച്ചുവീണ് മൂന്നാം ക്ലാസ്സുകാരന് ദാരുണാന്ത്യം

സ്വന്തം ലേഖകൻ

മലപ്പുറം: സ്‌കൂൾ ബസിൽ നിന്നും തെറിച്ചുവീണ് മൂന്നാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. കുറുവ എയുപി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥി ഫർസീൻ അഹമ്മദാണ് (9) മരിച്ചത്.

ചൊവ്വാഴ്ച രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. കുട്ടികളേയും കൊണ്ട് സ്‌കൂളിലേക്ക് വരികയായിരുന്നു ബസ്. നടുവിലായി സ്ഥാപിച്ച വാതിലിന്റെ ഇടയിലൂടെ കുട്ടി പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു.ബസിൽ നിന്ന് വീണ ഫർസീന്റെ ശരീരത്തിലൂടെ അതേ ബസ്സിന്റെ പിൻചക്രം കയറിയിറങ്ങുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുട്ടിയെ ഉടൻ തന്നെ താലുക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.ഫർസീന്റെ അമ്മ ഇതേ സ്‌കൂളിലെ അധ്യാപികയാണ്.