Spread the love

കണ്ണൂർ: പാർട്ടി കോട്ടകളെന്ന് സി.പി.എം വിശ്വസിച്ചിരുന്ന പയ്യന്നൂരിലും തളിപ്പറമ്പിലും വിമതർ ചരിത്ര വിജയം നേടിയപ്പോൾ, ധർമടം, മട്ടന്നൂർ, കല്യാശേരി, കൂത്തുപറമ്പ് തുടങ്ങിയ സുരക്ഷിത കേന്ദ്രങ്ങളിൽ ഭൂരിപക്ഷം ഗണ്യമായി ഇടിഞ്ഞു.

video
play-sharp-fill

പിണറായി വിജയന്‍ എന്ന വ്യക്തിയിലേക്ക് മാത്രം കേന്ദ്രീകരിക്കപ്പെട്ട ‘പിണറായിസം’ തകര്‍ന്നടിയുമ്പോള്‍, അത് കേവലം ഒരു തിരഞ്ഞെടുപ്പ് പരാജയമല്ല, മറിച്ച് ദശാബ്ദങ്ങളായി മുതിര്‍ന്ന നേതാക്കളോടും ജനങ്ങളോടും കാട്ടിയ ചതിയുടെയും അഹങ്കാരത്തിന്റെയും പരിസമാപ്തിയാണ്.

പാര്‍ട്ടി കെട്ടിപ്പടുത്ത ജനകീയ നേതാക്കളെ മരണാനന്തരവും അപമാനിച്ച പിണറായി-ഗോവിന്ദന്‍ അച്ചുതണ്ടിന് കേരളം നല്‍കിയ മറുപടി കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയായി മാറുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിപിഎമ്മിന്റെ അടിത്തറ ഇളകിയതിന് പിന്നിലെ പ്രധാന കാരണം പാര്‍ട്ടിയുടെ ആത്മമാവ് നഷ്ടപ്പെട്ടതാണെന്ന് ഈ ജനവിധി വ്യക്തമാക്കുന്നു. ജനകീയതയുടെ പര്യായമായിരുന്ന വി.എസ്. അച്യുതാനന്ദന്റെ അന്ത്യയാത്രയില്‍ പോലും സഖാക്കളെ ബസിനുള്ളില്‍ കയറ്റാതെ തടഞ്ഞതും,

പാര്‍ട്ടിയുടെ പ്രതിസന്ധി ഘട്ടങ്ങളില്‍ നയതന്ത്രജ്ഞതയോടെ കൂടെനിന്ന കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം എകെജി സെന്ററില്‍ പൊതുദര്‍ശനത്തിന് വയ്ക്കാതിരുന്നതും അണികള്‍ക്കിടയില്‍ കടുത്ത രോഷമാണ് ഉണ്ടാക്കിയത്.

ഈ രണ്ട് മഹാരഥന്മാരോടും പിണറായി വിജയനും എം.വി. ഗോവിന്ദനും കാട്ടിയത് ചരിത്രം മാപ്പുനല്‍കാത്ത വമ്പന്‍ ചതിയായിരുന്നു. ഈ നേതാക്കള്‍ പകര്‍ന്നുനല്‍കിയ ഊര്‍ജ്ജവും സ്‌നേഹവും ഇല്ലാതായതോടെ പാര്‍ട്ടി സംവിധാനം കേവലം ഒരു കോര്‍പ്പറേറ്റ് കമ്പനിയായി അധഃപതിച്ചു

മരണശേഷം പോലും നേതാക്കളെ അവഗണിച്ച നേതൃത്വത്തിനെതിരെ സ്വന്തം പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ തിരുത്തല്‍ ശക്തികള്‍ ഉയര്‍ന്നുവന്നതാണ് യുഡിഎഫ് തരംഗത്തിന് കരുത്തേകിയത്.

കോടിയേരിയുടെ നയതന്ത്രജ്ഞതയും വിഎസിന്റെ ജനകീയ പോരാട്ടവീര്യവും ഇല്ലാതായതോടെ പാര്‍ട്ടി അണികള്‍ അനാഥരായി. ആ വിടവിലേക്ക് ധിക്കാരവും ധാര്‍ഷ്ട്യവും പ്രതിഷ്ഠിച്ച പിണറായി വിജയനെ ജനങ്ങള്‍ തിരസ്‌കരിച്ചു.

മുഖ്യമന്ത്രിയുടെ സ്വന്തം മണ്ഡലമായ ധര്‍മ്മടത്ത് പോലും വന്‍തോതില്‍ വോട്ട് ചോര്‍ന്നത് പിണറായിസത്തിന്റെ അന്ത്യം എത്രത്തോളം ദയനീയമാണെന്ന് കാട്ടിത്തരുന്നു.

സ്വന്തം തട്ടകത്തില്‍ പോലും വോട്ടര്‍മാരെ പിടിച്ചുനിര്‍ത്താന്‍ കഴിയാത്ത ഒരാള്‍ക്ക് എങ്ങനെ സംസ്ഥാനം ഭരിക്കാനാകുമെന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്.

പാര്‍ട്ടിയെ കുടുംബസ്വത്താക്കി മാറ്റാനും എതിര്‍ശബ്ദങ്ങളെ അടിച്ചമര്‍ത്താനും നോക്കിയ എം.വി. ഗോവിന്ദന്റെ സകല തന്ത്രങ്ങളും ജനങ്ങളുടെ പോരാട്ടവീര്യത്തിന് മുന്നില്‍ പരാജയപ്പെട്ടു. വിശ്വാസികളെയും സാധാരണക്കാരെയും ഒരുപോലെ വഞ്ചിച്ച ഈ ഭരണകൂടം ഇനി ചരിത്രത്തിന്റെ ചവറ്റുകുട്ടയിലായിരിക്കും.