video
play-sharp-fill

Friday, May 23, 2025
HomeCinemaഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചതിന്റെ പേരിൽ പ്രിയങ്കയെ ട്രോളിയതിൽ സന്തോഷം ; അതവളെ കൂടുതൽ കരുത്തയാക്കാൻ...

ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചതിന്റെ പേരിൽ പ്രിയങ്കയെ ട്രോളിയതിൽ സന്തോഷം ; അതവളെ കൂടുതൽ കരുത്തയാക്കാൻ സഹായിക്കും : ട്രോളന്മാർക്ക് മറുപടിയുമായി പ്രിയങ്ക ചോപ്രയുടെ അമ്മ

Spread the love

സ്വന്തം ലേഖകൻ

ന്യൂഡൽഹി :ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചതിന്റെ പേരിൽ പ്രിയങ്കയെ ട്രോളിയതിൽ സന്തോഷം , കാരണം അത് അവളെ കൂടുതൽ കരുത്തയാക്കും. പ്രിയങ്കയെ പരിഹസിച്ച് ചുട്ട മറുപടിയുമായി പ്രിയങ്കയുടെ അമ്മ മധു ചോപ്ര.

ഗ്രാാമി പുരസ്‌കാര നിശയിലെ റെഡ് കാർപ്പെറ്റിൽ എത്തിയ നടി പ്രിയങ്കയുടെ വസ്ത്രധാരണം സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. ഗ്ലാമർ ലുക്കിള്ള വസ്ത്രധാരണത്തിൽ പ്രിയങ്കയ്ക്ക് വലിയ വിമർശനങ്ങളും നേരിടേണ്ടി വന്നു. എന്നാൽ തനിക്ക് അനുയോജ്യമായ വസ്ത്രമാണ് എപ്പോഴും ധരിക്കാറുള്ളതെന്നായിതെന്നാണ പ്രിയങ്ക ചോപ്ര വിമർശകർക്ക് നൽകിയ മറുപടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘പ്രിയങ്കയ്ക്ക് ഭംഗിയുള്ള ശരീരമുണ്ട്. പരിഹസിക്കുന്നവർ അവരുടെ കമ്പ്യൂട്ടറുകൾക്കു പിന്നിൽ മറഞ്ഞിരിക്കുന്നതാണ്. മാത്രമല്ല, അവർക്ക് പലതും മറച്ചു വയ്ക്കാനും കാണും.പ്രിയങ്ക അവളുടെ ഇഷ്ടപ്രകാരമാണ് ജീവിക്കുന്നത്. മറ്റുള്ളവരെ അവൾ ഉപദ്രവിക്കാറില്ല. അത് അവളുടെ ശരീരമാണ്. അവൾ സുന്ദരിയുമാണെന്നും മധു ചോപ്ര പറഞ്ഞു.

ഈ വസ്ത്രം ധരിക്കുന്നതിനു മുൻപ് അവൾ എന്നെ കാണിച്ചിരുന്നു. വസ്ത്രം കണ്ടപ്പോൾ ഒരു പൊതുവേദിയിൽ ധരിക്കാൻ ബുദ്ധിമുട്ടായിരിക്കുമെന്ന് ഞാൻ ആദ്യം കരുതി. പക്ഷേ, അവൾക്ക് നല്ല ആത്മവിശ്വാസം ഉണ്ടായിരുന്നു. വിമർശകർ ചിന്തിക്കുന്നത് എനിക്ക് ഈ വസ്ത്രം ചേരുന്നില്ല എന്നാണ്. എന്നാൽ, ഞാൻ ഈ വസ്ത്രത്തിൽ വളരെ സുരക്ഷിതയായിരുന്നു. ഈ വസ്ത്രം വളരെ അനുയോജ്യമായി തോന്നി. യാതൊരു ബുദ്ധിമുട്ടും എനിക്ക് തോന്നിയില്ല. എന്തു വസ്ത്രം ധരിച്ചാലും എനിക്ക് ആത്മവിശ്വാസത്തിൽ കുറവൊന്നും അനുഭവപ്പെടാറില്ലെന്നും പ്രിയങ്ക പറഞ്ഞു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments