Spread the love

കൊച്ചി : വിമാനത്തില്‍ ബോംബ് വച്ചെന്ന വ്യാജ സന്ദേശം നല്‍കി അതേ വിമാനത്തില്‍ യാത്ര ചെയ്യാനെത്തിയ യാത്രക്കാരനെയും കുടുംബത്തെയും കൊച്ചി എയർപോർട്ടില്‍ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി.

video
play-sharp-fill

മലപ്പുറം സ്വദേശിയായ ഷുഹൈബിനെയാണ് സിഐ.എസ്.എഫ് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. രാവിലെ 11.50 ന് കൊച്ചിയില്‍ നിന്നും ലണ്ടനിലേക്ക് പോകുന്ന എയർ ഇന്ത്യ 149 വിമാനത്തിലാണ് ബോംബ് വച്ചിട്ടുണ്ടെന്ന വ്യാജ സന്ദേശം നല്‍കിയത്. ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന ഭാര്യയെയും കുഞ്ഞിനെയും വിമാനത്താവള സുരക്ഷാ ഏജൻസികളും പൊലീസും ചോദ്യം ചെയ്ത് വരികയാണ്.

പുലർച്ചെ ഒരു മണിയോടെ എയർ ഇന്ത്യയുടെ കസ്റ്റമർകെയറിലേക്കാണ് ഷുഹൈബ് ഭീഷണി സന്ദേശം അയച്ചത്. കഴിഞ്ഞ തവണ വിമാനത്തില്‍ സഞ്ചരിക്കുമ്ബോള്‍ മകള്‍ക്ക് ഭക്ഷ്യ വിഷബാധ ഏറ്റെന്നും. അതിനാല്‍ ഇന്ന് പുറപ്പെടുന്ന വിമാനത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്നുമായിരുന്നു സന്ദേശം. ഇന്ന് ലണ്ടനിലേക്ക് കുടുംബ സമേതം യാത്ര ചെയ്യാനിരുന്നതാണെന്നും എന്നാല്‍ യാത്ര ചെയ്യാനെത്തില്ലെന്നും സന്ദേശത്തില്‍ ഇയാള്‍ പറഞ്ഞിരുന്നു. ഉടൻ തന്നെ കസ്റ്റമർകെയർ വിവരം വിമാനത്താവള സുരക്ഷാ വിഭാഗത്തെ അറിയിക്കുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡല്‍ഹിയില്‍ നിന്നും കൊച്ചിയിലെത്തിയ ശേഷം ലണ്ടനിലേക്ക് പോകുന്ന വിമാനത്തിലായിരുന്നു ബോബ് ഭീഷണി. ഇതോടെ ഡല്‍ഹിയില്‍ വച്ച്‌ വിമാനത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധന നടത്തി. ഇതോടെ ഭീഷണി വ്യാജമാണെന്ന് തെളിഞ്ഞു. ഇതിനിടയില്‍ ഇതേ വിമാനത്തില്‍ യാത്ര ചെയ്യാൻ ഷുഹൈബും ഭാര്യയും മകളും കൊച്ചി വിമാനത്താവളത്തിലെത്തി. ഇവിടെ വച്ചാണ് സുരക്ഷാ ഉദ്യോഗസ്ഥർ ഇവരെ പിടികൂടുന്നത്. ഇവരെ ചോദ്യം ചെയ്യലിന് ശേഷം നെടുമ്ബാശ്ശേരി പൊലീസിന് കൈമാറും.