video
play-sharp-fill

മാസം മുപ്പതിനായിരം രൂപ വാടകക്ക് ഫ്ലാറ്റിൽ താമസം; അന്താരാഷ്ട്ര കമ്പനിയുടെ ഡയറക്ടർ എന്ന പേരിൽ ത‌ട്ടിപ്പ്;  നൈജീരിയയിൽ ജോലി വാഗ്ദാനം ചെയ്ത് യുവാക്കളിൽ നിന്ന് പണം തട്ടിയ കേസിൽ കോട്ടയം സ്വദേശി അറസ്റ്റിൽ

മാസം മുപ്പതിനായിരം രൂപ വാടകക്ക് ഫ്ലാറ്റിൽ താമസം; അന്താരാഷ്ട്ര കമ്പനിയുടെ ഡയറക്ടർ എന്ന പേരിൽ ത‌ട്ടിപ്പ്; നൈജീരിയയിൽ ജോലി വാഗ്ദാനം ചെയ്ത് യുവാക്കളിൽ നിന്ന് പണം തട്ടിയ കേസിൽ കോട്ടയം സ്വദേശി അറസ്റ്റിൽ

Spread the love

വിഴിഞ്ഞം: നൈജീരിയയിൽ ജോലി വാഗ്ദാനം ചെയ്ത് യുവാക്കളിൽ നിന്ന് പണം തട്ടിയ കോട്ടയം സ്വദേശിയെ വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്യു. കോട്ടയം പുതുപ്പള്ളി ചിറക്കോട് ഹൗസിൽ ഡോൺ സൈമൺ (57) ആണ് അറസ്റ്റിലായത്.

വെങ്ങാനൂർ സ്വദേശികളായ അഭിജിത്, അരുൺ എന്നിവരിൽ നിന്നായി ഒരു ലക്ഷം രൂപ തട്ടിയെന്ന പരാതിയിലാണ് അറസ്റ്റ്. എറണാകുളം വൈറ്റില സിൽവർ ഐലൻറിലെ ഫ്ലാറ്റിൽ മാസം മുപ്പതിനായിരം രൂപ വാടകക്ക് താമസിക്കുന്ന ഇയാൾ കെമിൽകയ ഏവിയേഷൻ എന്ന അന്താരാഷ്ട്ര കമ്പനിയുടെ ഡയറക്ടർ എന്ന് പേരു പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്.

ഇയാൾ നിരവധി പേരിൽ നിന്ന് തട്ടിപ്പ് നടത്തിയതായും പോലിസ് സംശയിക്കുന്നു. രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ വിഴിഞ്ഞം സ്റ്റേഷൻ എസ്.എച്ച് ഒ പ്രകാശിൻ്റെ നേതൃത്വത്തിൽ പോലീസ് വൈറ്റിലയിലെ ഫ്ലാറ്റിൽ എത്തിയാണ് ഡോൺ സൈമണെ കസ്റ്റഡിയിലെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാളെ തേടി മറ്റ് സംസ്ഥാനങ്ങളിൽ നിന്നുപോലും ആൾക്കാർ എത്തിയിരുന്നതായും നാട്ടുകാർ പോലീസിനെ അറിയിച്ചു. അറസ്റ്റ് അറിഞ്ഞ് തൃശൂരിൽ നിന്നു് തട്ടിപ്പിനിരയായവർ വിളിച്ചിരുന്നതായി വിഴിഞ്ഞം പോലീസ് അറിയിച്ചു.