
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പമുള്ള സെല്‍ഫി പോസ്റ്റ് ചെയ്ത നിയുക്ത എംഎല്‍എ പി കെ ഫിറോസിന് സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശനം.
വഞ്ചിയൂര്‍ കോടതിയിലെ രാഷ്ട്രീയ കേസില്‍ ഹാജരാകാന്‍ എത്തിയപ്പോള്‍ എടുത്ത ചിത്രമാണ് ഫിറോസ് പങ്കുവച്ചത്.
ബലാത്സംഗ കേസില്‍ പ്രതിയായി കോണ്‍ഗ്രസ് പുറത്താക്കിയ രാഹുല്‍ മാങ്കൂട്ടത്തിലിനെ കൂടെനിർത്തി വെളുപ്പിച്ചെടുക്കുകയാണ് എന്നതടക്കമുള്ള കമന്‍റുകള്‍ പോസ്റ്റിന് താഴെ കാണാം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

“പിണറായി സർക്കാറിനെതിരെ സമരം ചെയ്തതിൻ്റെ പേരിലുള്ള കേസിന് ഇന്ന് വഞ്ചിയൂർ കോടതിയില്‍ ഹാജരായി. പ്രിയ സുഹൃത്ത് രാഹുല്‍ മാങ്കൂട്ടത്തില്‍, നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച വിഷ്‌ണു മോഹൻ, ഉല്ലാസ് കോവൂർ, ഫാത്തിമ തെഹലിയ ഉള്‍പ്പടെ യുഡിഎസ്‌എഫിൻ്റെ സഹപ്രവർത്തകരും കേസിലെ പ്രതികളാണ്.
സംസ്ഥാനത്തുടനീളം ഇക്കഴിഞ്ഞ പത്ത് വർഷമായി കേസിലകപ്പെട്ട ആയിരക്കണക്കിന് പ്രവർത്തകർക്ക് കള്ളക്കേസുകളില്‍ നിന്നുള്ള മോചനം കൂടിയായിരിക്കും കേരളത്തിലെ ഭരണ മാറ്റം”- എന്നാണ് ചിത്രത്തിനൊപ്പമുള്ള പി കെ ഫിറോസിന്‍റെ കുറിപ്പ്.







