video
play-sharp-fill

ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ആറാട്ടുമായി ബന്ധപ്പെട്ട് ഇന്ന് പൊലീസ് ഏർപ്പെടുത്തിയ ഗതാഗത ക്രമീകരണങ്ങൾ ഇങ്ങനെ…

ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ആറാട്ടുമായി ബന്ധപ്പെട്ട് ഇന്ന് പൊലീസ് ഏർപ്പെടുത്തിയ ഗതാഗത ക്രമീകരണങ്ങൾ ഇങ്ങനെ…

Spread the love

ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ആറാട്ടുമായി ബന്ധപ്പെട്ട് ഇന്ന് (08/03/ 2025) പോലീസ് ഏർപ്പെടുത്തിയിരിക്കുന്ന ഗതാഗത ക്രമീകരണങ്ങൾ.

. ആറാട്ട് ക്ഷേത്രത്തിൽനിന്നും പുറപ്പെട്ട് പൂവത്തുംമൂട് ആറാട്ടുകടവിലെത്തി തിരികെ ക്ഷേത്രത്തിൽ പ്രവേശിക്കും വരെ
ഏറ്റുമാനൂർ-മണർകാട് ബൈപാസ് റോഡിൽ ഏറ്റുമാനൂർ മുതൽ പൂവത്തുംമൂട് വരെ ഇരുവശങ്ങളിലേക്കുമുള്ള
ഗതാഗതവും, റോഡിന്റെ വശങ്ങളിൽ പാർക്കിങ്ങും അനുവദിക്കുന്നതല്ല.

. പാലാ, ഏറ്റുമാനൂർ, പട്ടിത്താനം ഭാഗങ്ങളിൽനിന്നും മണർകാട് ബൈപാസ് റോഡ് പോകേണ്ട വാഹനങ്ങൾ കോട്ടയം
ടൗൺ വഴി പോകേണ്ടതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

. മണർകാട് ഭാഗത്തുനിന്നും മെഡിക്കൽ കോളേജ് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ പൂവത്തുംമൂട് നിന്നും തിരിഞ്ഞ്
സംക്രാന്തി വഴി പോകാവുന്നതാണ്.

. മണർകാട് ഭാഗത്തുനിന്നും ഏറ്റുമാനൂർ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ തിരുവഞ്ചൂർ പെട്രോൾ പമ്പ് ഭാഗത്ത്
നിന്നും വലത്തേക്ക് തിരിഞ്ഞ് അയർക്കുന്നം വഴി പോകേണ്ടതാണ്