എഴുത്തച്ഛന്‍ പുരസ്‌കാരം സേതുവിന്; എഴുത്തുകാരന്റെ എണ്‍പതാം വയസില്‍ തേടിയെത്തിയത് കേരള സര്‍ക്കാരിന്റെ ഏറ്റവും വലിയ സാഹിത്യബഹുമതി
സ്വന്തം ലേഖകന്‍
കേരള സര്‍ക്കാരിന്റെ ഏറ്റവും വലിയ സാഹിത്യബഹുമതിയായ എഴുത്തച്ഛന്‍ പുരസ്‌കാരം ( 2022) നോവലിസ്റ്റും കഥാകൃത്തുമായ സേതുവിന്. മലയാളസാഹിത്യത്തിന്നു നല്‍കിയ സമഗ്രസംഭാവന പരിഗണിച്ചാണ് പുരസ്‌കാരം സമര്‍പ്പിക്കുന്നതെന്ന് സാംസ്‌കാരികവകുപ്പ് മന്ത്രി വി എന്‍ വാസവന്‍ കോട്ടയത്ത് നടന്ന പത്രസമ്മേളനത്തില്‍ അറിയിച്ചു.
കേരളസാഹിത്യഅക്കാദമി പ്രസിഡന്റ് കെ സച്ചിദാനന്ദന്‍ ചെയര്‍മാനും പ്രൊഫസര്‍ എം കെ സാനു, വൈശാഖന്‍, കാലടി ശ്രീശങ്കരാചാര്യസര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം വി നാരായണന്‍, സാംസ്‌കാരികവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്ജ് ഐ എ എസ് എന്നിവര്‍ അംഗങ്ങളുമായ വിധിനിര്‍ണ്ണയസമിതിയാണ് പുരസ്‌കാരം സേതുവിന് സമര്‍പ്പിക്കാന്‍ ഏകകണ്ഠമായി ശുപാര്‍ശ ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എണ്‍പത് വയസ്സ് പിന്നിടുന്ന അദ്ദേഹത്തെ തേടി മലയാളത്തിലെ മിക്കവാറും പ്രധാനപ്പെട്ട എല്ലാ അവാര്‍ഡുകളും വന്നിട്ടുണ്ട്. പാണ്ഡവപുരം, കൈമുദ്രകള്‍, അടയാളങ്ങള്‍, കിരാതം, ആറാമത്തെ പെണ്‍കുട്ടി, കിളിമൊഴികള്‍ക്കപ്പുറം തുടങ്ങിയ നോവലുകള്‍ മലയാളത്തില്‍ ബെസ്റ്റ് സെല്ലറുകളാണ്.
സാഹിത്യ അക്കാദമി പ്രസിഡന്റ് കെ സച്ചിദാനന്ദന്‍, സെക്രട്ടറി സി പി അബുബക്കര്‍, സംഗീത നാടക അക്കാദമി സെക്രട്ടറി ജനാര്‍ദ്ദനന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.