Spread the love

ഉത്തര്‍പ്രദേശില്‍ കേന്ദ്രസേന റിക്രൂട്ട്‌മെന്റ് പരീക്ഷക്കിടെ സംഘര്‍ഷം. പരീക്ഷാ കേന്ദ്രത്തില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിന്റെ ഇരട്ടി വിദ്യാര്‍ത്ഥികള്‍ എത്തിയതാണ് സംഘര്‍ഷത്തിന് കാരണം. സംഭവത്തെ തുടര്‍ന്ന് പരീക്ഷ റദ്ദാക്കി. ഇതോടെ വിദ്യാര്‍ഥികള്‍ അക്രമാസക്തരായി തെരുവില്‍ പ്രതിഷേധിച്ചു. എസ്‌എസ്‌സി ജിഡി പരീക്ഷയ്ക്കിടെയാണ് സംഘര്‍ഷം ഉണ്ടായത്. കാണ്‍പൂരിലെ ശ്രീമതി രാംകലി ഇക്ബാല്‍ ബഹദൂര്‍ ഓണ്‍ലൈന്‍ സെന്ററിലാണ് സംഘര്‍ഷം ഉണ്ടായത്.

video
play-sharp-fill

399 സീറ്റുകള്‍ ഉള്ള കേന്ദ്രത്തില്‍ പരീക്ഷയ്ക്കായി എത്തിയത് 819 പേരാണ്. സ്ഥലമില്ലെന്ന് പറഞ്ഞ് നൂറുകണക്കിന് വിദ്യാര്‍ഥികളോട് മടങ്ങിപ്പോകാന്‍ പരീക്ഷാ നടത്തിപ്പുകാര്‍ ആവശ്യപ്പെടുകയും ഇത് വിദ്യാര്‍ഥികളെ ചൊടിപ്പിക്കുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് പരീക്ഷ റദ്ദാക്കി. പരീക്ഷ റദ്ദാക്കിയതോടെ വിദ്യാര്‍ഥികള്‍ അക്രമാസക്തരായി തെരുവില്‍ പ്രതിഷേധിച്ചു.