സാമ്പത്തികതട്ടിപ്പ്: ഏറ്റുമാനൂരിൽ ബാങ്ക് മാനേജരെയും, കാഷ്യറെയും കഠിനതടവിന് ശിക്ഷിച്ച് കോട്ടയം വിജിലൻസ് കോടതി

സാമ്പത്തികതട്ടിപ്പ്: ഏറ്റുമാനൂരിൽ ബാങ്ക് മാനേജരെയും, കാഷ്യറെയും കഠിനതടവിന് ശിക്ഷിച്ച് കോട്ടയം വിജിലൻസ് കോടതി

സ്വന്തം ലേഖിക

തിരുവനന്തപുരം: കോട്ടയം ജില്ലയിലെ ഏറ്റുമാനൂര്‍ അര്‍ബൻ ബാങ്കിലെ മാനേജറായിരുന്ന സരള കുമാരിയെയും, കാഷ്യറായിരുന്ന മൻമഥനെയും പണാപഹരണം നടത്തിയതിന് രണ്ട് വര്‍ഷം വീതം കഠിന തടവിനും, 60,000 രൂപ വീതം പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചു.

കോട്ടയം വിജിലൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1996-2003 കാലഘട്ടത്തില്‍ ബാങ്ക് മാനേജറായിരുന്ന സരളകുമാരി, കാഷ്യര്‍ മന്മഥൻ എന്നിവര്‍ ബാങ്കിന്‍റെ ദിവസം തോറുമുള്ള പിരിവിലും, ലോണുകളിലും, 9 ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിലും തിരിമറി നടത്തി ഗുണഭോക്താക്കളറിയാതെ ആകെ 3,35,000 രൂപ ക്രമക്കേട് നടത്തിയതിന് മുൻ കോട്ടയം വിജിലൻസ് ഡിവൈഎസ്പി സി. എ. ഡൊമിനിക് രജിസ്റ്റര്‍ ചെയ്ത കേസിലാണ് പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.