Spread the love

വൈക്കം: സ്റ്റേഷനറി കടയ്ക്ക് മുന്നിൽ നിർത്തിയിട്ട സ്കൂട്ടറിലേക്ക് കയറാൻ ശ്രമിച്ചയാളെപിന്നിൽ നിന്നെത്തിയ കാറിടിച്ചു പരിക്കേറ്റു. മറവൻതുരുത്ത് പാലാംകടവ് കൊച്ചിട വീട്ടിൽ സദാനന്ദനാ(65) ണ് പരിക്കേറ്റത്.

video
play-sharp-fill

കാലിന് പരിക്കേറ്റ സദാനന്ദൻ വൈക്കം താലൂക്ക് ആശുപത്രിയിൽ ചികിൽസതേടി. ഇന്ന് രാവിലെ 11ന് മറവൻതുരുത്ത് കടായി സ്കൂളിന് സമീപമായിരുന്നു അപകടം.

കടഉടമയായ സദാനന്ദൻ കരിപ്പാടത്തേക്ക് പോകാനായി ഇലക്‌ട്രിക് സ്‌കൂട്ടറിലേക്ക് കയറുന്നതിനിടയിലാണ് കാർ സ്‌കൂട്ടറിൻ്റെ പിന്നിൽ ശക്തമായി ഇടിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈസമയം കടയുടെ മുൻവശത്ത് ഇരുന്നിരുന്ന ആലിൻ ചുവട് സ്വദേശിയായ 70 കാരൻ ഓടിമാറിയതിനാൽ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.