
കോട്ടയം :വാണിജ്യ സിലിഡറുകളുടെ വില വലിയ തോതിൽ വർദ്ധിച്ചതിലൂടെ കേന്ദ്രസർക്കാർ ജനങ്ങളെ പിടിച്ചുപറിക്കുന്ന സർക്കാരായി മാറിയിരിക്കുകയാണന്ന് ഭക്ഷ്യോപദേശക വിജിലൻസ് സമിതി അ൦ഗ൦ എബി ഐപ്പ് ആരോപിച്ചു.
വാണിജ്യ സിലിണ്ടറുകളുടെ വില വർദ്ധനവ് ഭക്ഷ്യ വ്യവസായ ആരോഗ്യ മേഖലകളെ ഒരുപോലെ ബാധിക്കുന്നതാണ്. പാചകവാതക സബ്സിഡി അക്കൗണ്ടിൽ നൽകാമെന്നുപറഞ്ഞവർ പണ൦ നൽകിയതുമില്ല. അധ്വാനിച്ച് ഉണ്ടാക്കിയ പണ൦ പാചകവാതകത്തിന്റെ പേരിൽ പിടിച്ചുപറിച്ചെടുക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നത്.
19 കിലോയുടെ വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വിലയില്‍ 993 രൂപയുടെ വർധനവ് ആണ് ഉണ്ടായിരിക്കുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

മെയ് ഒന്ന് മുതലാണ് വില വർധനവ് . ഇതോടെ ഡല്‍ഹിയില്‍ ഒരു വാണിജ്യ സിലിണ്ടറിന്റെ വില 3,071.50 രൂപയായി ഉയർന്നു.







