ഏറ്റുമാനൂരിൽ നിയന്ത്രണം വിട്ട ലോറി വർക്ക്ഷോപ്പിൻ്റെ മതിലിൽ ഇടിച്ചു കയറി അപകടം
ഏറ്റുമാനൂർ: ഏറ്റുമാനൂർ – വൈക്കം റോഡിൽ കുറുപ്പന്തറ പഴയമഠം കവലയിൽ നിയന്ത്രണം വിട്ട ലോറി വർക്ക് ഷോപ്പിന്റെ മതിലിലേക്ക് ഇടിച്ചു കയറി അപകടം.
എറണാകുളത്തു നിന്നും കൊട്ടാരക്കരയിലേക്ക് കമ്പി കയറ്റി പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.
കുറുപ്പന്തറ പഴയമഠം കവലയിൽ പ്രവർത്തിക്കുന്ന ഫ്രണ്ട്സ് ഓട്ടോ വർക്ക് ഷോപ്പിലേയ്ക് ഇടിച്ചുകയറിയ ലോറി വർക്ക് ഷോപ്പിന്റെ മേൽക്കൂരയും, മതിലും ഇടിച്ചു തകർത്താണ് നിന്നത്. വർക്ക്ഷോപ്പ് ഉടമയ്ക്കു നാശനഷ്ടം ഉണ്ടായി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ക്രയിനും ജെസിബിയും ഉപയോഗിച്ച് ലോറി റോഡിൽ കയറ്റി. സംഭവം സ്ഥലത്തെ ഗതാഗതം പുനസ്ഥാപിച്ചു. കടുത്തുരുത്തി പോലീസ് അപകട സ്ഥലത്തെത്തി പ്രാരംഭ നടപടികൾ സ്വീകരിച്ചു.
Third Eye News Live
0