video
play-sharp-fill

കുട്ടികൾക്ക് വീട്ടിൽ വെച്ച് വിഷം നൽകിയ ശേഷം കൈയ്യിലെ ഞരമ്പ് മുറിച്ചു; ശേഷം മൂന്നുപേരും സ്‌കൂട്ടറിൽ കയറി കടവിൽ എത്തി പുഴയിലേക്ക് ചാടി; മീനച്ചിലാറിന്റെ സംരക്ഷണവേലി കടന്ന് ആഴം കൂടിയ അപകടമേഖലയിലേക്ക് ഇറങ്ങുകയായിരുന്നു; ഏറ്റുമാനൂർ പേരൂരിൽ മീനച്ചിലാറ്റിൽ ചാടിയ ഹൈക്കോടതി അഭിഭാഷകയും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ യുവതിയും രണ്ടു പിഞ്ചുമക്കളും മരിച്ച സംഭവത്തിൽ ഭർത്താവിന്റെയും മാതാപിതാക്കളുടെയും മൊഴിയെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു

കുട്ടികൾക്ക് വീട്ടിൽ വെച്ച് വിഷം നൽകിയ ശേഷം കൈയ്യിലെ ഞരമ്പ് മുറിച്ചു; ശേഷം മൂന്നുപേരും സ്‌കൂട്ടറിൽ കയറി കടവിൽ എത്തി പുഴയിലേക്ക് ചാടി; മീനച്ചിലാറിന്റെ സംരക്ഷണവേലി കടന്ന് ആഴം കൂടിയ അപകടമേഖലയിലേക്ക് ഇറങ്ങുകയായിരുന്നു; ഏറ്റുമാനൂർ പേരൂരിൽ മീനച്ചിലാറ്റിൽ ചാടിയ ഹൈക്കോടതി അഭിഭാഷകയും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ യുവതിയും രണ്ടു പിഞ്ചുമക്കളും മരിച്ച സംഭവത്തിൽ ഭർത്താവിന്റെയും മാതാപിതാക്കളുടെയും മൊഴിയെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു

Spread the love

കോട്ടയം: ഏറ്റുമാനൂർ പേരൂരിൽ മീനച്ചിലാറ്റിൽ ചാടിയ അഭിഭാഷകയും രണ്ടു പിഞ്ചുമക്കളും മരിച്ച സംഭവത്തിൽ യുവതിയുടെ ഭർത്താവിന്റെയും മാതാപിതാക്കളുടെയും മൊഴിയെടുത്ത് പൊലീസ്. ഏറ്റുമാനൂർ അയർക്കുന്നം റൂട്ടിൽ പള്ളിക്കുന്നിലാണ് അമ്മയും മക്കളും പുഴയിൽ ചാടി മരിച്ച നിലയിൽ കണ്ടെത്തിയത്.

ഏറ്റുമാനൂർ നീറിക്കാട് തൊണ്ണൻമാവുങ്കൽ ജിമ്മിയുടെ ഭാര്യ ജിസ്മോൾ തോമസ് (34), മക്കളായ നേഹ (5), പൊന്നു (2) എന്നിവരാണ് മരിച്ചത്. കുട്ടികൾക്ക് വീട്ടിൽ വെച്ച് വിഷം നൽകിയ ശേഷം ജിസ്മോൾ കൈയ്യിലെ ഞരമ്പ് മുറിച്ചിരുന്നുവെന്നാണ് വിവരം. ഇതിന് ശേഷം സ്‌കൂട്ടറിൽ കയറി കടവിൽ എത്തി പുഴയിലേക്ക് ചാടുകയായിരുന്നു. പുഴയിൽ ചാടിയ ഇവരെ നാട്ടുകാർ കരയ്ക്കെത്തിച്ച് കോട്ടയം തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

ആരോഗ്യനില ഗുരുതരമായിരുന്ന ഇവർ മരിക്കുകയായിരുന്നു. ഹൈക്കോടതിയിലും പാലായിലും അഭിഭാഷകയായി പ്രവർത്തിച്ചു വരുകയായിരുന്നു. മുത്തോലി പഞ്ചായത്ത് മുൻ അംഗമായിരുന്ന ജിസ്മോൾ, 2019 – 2020 കാലയളവിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. ജിസ്മോളുടെ ഭർത്താവിൽ നിന്നും മാതാപിതാക്കളിൽ നിന്നും പൊലീസ് മൊഴിയെടുക്കുകയാണ്. സംഭവത്തിൽ ഇതുവരേയും വ്യക്ത കൈവന്നിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബന്ധുക്കളും നാട്ടുകാരും സംഭവത്തിന്റെ ഞെട്ടലാണ്. കുട്ടികൾക്ക് വിഷം നൽകി കയ്യിലെ ഞെരമ്പ് മുറിച്ചാണ് പുഴയിൽ ചാടിയത്. ഉച്ചക്ക് ഒരുമണിക്ക് മുമ്പാണ് പുഴയിൽ ചാടിയിരിക്കുന്നത്. പൊലീസ് സ്ഥലത്തെത്തി മറ്റു നടപടികൾ ചെയ്തുവരികയാണ്. കോട്ടയം മെഡിക്കൽ കോളേജിലായിരിക്കും പോസ്റ്റ്മോർട്ടം നടക്കുക. ഇന്ന് രാവിലെ ഭർത്താവിന്റെ അമ്മയ്ക്ക് അർബുദ ചികിത്സയുമായി ബന്ധപ്പെട്ട് വീട്ടുകാർ ആശുപത്രിയിൽ പോയിരുന്നു.

അവർ എത്തുന്നതിന് മുമ്പാണ് ആത്മഹത്യ. കുടുംബപരമായോ വ്യക്തിപരമായോ എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്ന് അറിഞ്ഞിട്ടില്ല. പുഴയിൽ ചാടുന്ന ശബ്ദം നാട്ടുകാരാണ് കേട്ടത്. ആളുകൾ ഓടിക്കൂടി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. സ്‌കൂട്ടറിലാണ് മൂവരും പുഴയുടെ കരക്കെത്തിയത്. ആഴമുള്ള സ്ഥലമായതിനാൽ പെട്ടെന്ന് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും അതീവ ഗുരുതരാവസ്ഥയിലാണ് മൂവരേയും കരക്കെത്തിച്ചത്.

സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. സ്കൂ‌ട്ടറിൽ മക്കളുമായി എത്തിയ ജിസ്മോൾ, മീനച്ചിലാറിന്റെ സംരക്ഷണവേലി കടന്ന് ആഴം കൂടിയ അപകടമേഖലയായ പുളിങ്കുന്ന് കടവിലേക്ക് ഇറങ്ങുകയായിരുന്നു. ഇവർ ഇറങ്ങിപ്പോകുന്നത് മറ്റാരും കണ്ടിരുന്നില്ല. ഉച്ചയ്ക്ക് ശേഷം ഏറ്റുമാനൂർ പേരൂർ കണ്ണമ്പൂരക്കടവിലാണ് ഒഴുകിയെത്തുന്ന നിലയിൽ കുട്ടികളെ ആദ്യം കണ്ടത്.

രണ്ടു കുട്ടികളെയും കരയ്ക്കെത്തിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു ഇതോടെ നാട്ടുകാർ ചേർന്ന് തിരച്ചിൽ നടത്തി. ഈ സമയത്ത് ജിസ്മോളെ ആറുമാനൂർ ഭാഗത്തുനിന്നു നാട്ടുകാർ കണ്ടെത്തി. തുടർന്ന് ഇവരെയും ആശുപത്രിയിൽ എത്തിച്ചു. ഇതിനു ശേഷം നടത്തിയ പരിശോധനയിൽ കണ്ണമ്പുര ഭാഗത്തുനിന്ന് ഇവരുടേതെന്നു കരുതുന്ന സ്കൂ‌ട്ടർ കണ്ടെത്തി. സ്കൂട്ടറിൽ അഭിഭാഷകയുടെ ചിഹ്നം അടങ്ങിയ സ്റ്റിക്കർ പതിച്ചിരുന്നു. മരണകാരണം സംബന്ധിച്ച് പോലീസ് അന്വേഷണം നടത്തിവരികയാണ്.