
മൂന്നാറില്‍ കാറിന് തീപിടിച്ചു ; യാത്രക്കാര്‍ പുറത്തിറങ്ങിയതിനാല്‍ ഒഴിവായത് വന്‍ അപകടം
മൂന്നാര്‍: മൂന്നാറില്‍ കാറിന് തീ പിടിച്ചു. ഉദുമല്‍പ്പെട്ട അന്തര്‍ സംസ്ഥാന പാതയില്‍ പെരിവരയ്ക്കും കന്നിമലയ്ക്കും ഇടയില്‍ സഞ്ചാരികള്‍ സഞ്ചരിച്ച കാറിനാണ് തീ പിടിച്ചത്. വാഹനത്തില്‍ പുക ഉയരുന്നത് കണ്ട സഞ്ചാരികള്‍ പെട്ടെന്ന് തന്നെ വാഹനത്തില്‍ നിന്നും പുറത്തിറങ്ങുകയായിരുന്നു. നാല് പേരാണ് വാഹനത്തിലുണ്ടായിരുന്നത്.
യാത്രക്കാര്‍ പെട്ടെന്ന് തന്നെ വാഹനങ്ങളില്‍ നിന്ന് പുറത്തിറങ്ങിയതിനാല്‍ വന്‍ അപകടം ഒഴിവായി. അഗ്നിരക്ഷാ സേനയെത്തിയാണ് തീ അണച്ചത്.
മറയൂര്‍ സന്ദര്‍ശനത്തിനുശേഷം മൂന്നാറിലേക്ക് വരികയായിരുന്ന സഞ്ചാരികളുടെ വാഹനത്തിനാണ് തീ പിടിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0